യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്:നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 60 പേ​ർ​ക്കെ​തി​രേ കേ​സ്


ക​ണ്ണൂ​ർ: സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഫ​യ​ലു​ക​ൾ ക​ത്തി​ന​ശി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 60 യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​പ് ജ​യിം​സ്, ഷി​ബി​ൻ ഷി​ബു, ജി​സ്മോ​ൻ, ഫ​ർ​ഹാ​ൻ മു​ണ്ടേ​രി, വി.​രാ​ഹു​ൽ, പ്രി​നി​ൽ മ​തു​ക്കോ​ത്ത്, റി​ജി​ൻ​രാ​ജ്, അ​ക്ഷ​യ് കോ​വി​ല​കം,

സി.​വി.​സു​മി​ത്ത്, അ​ക്ഷ​യ് ക​ല്യാ​ശേ​രി, നി​സാം മ​യ്യി​ൽ, എം.​രാ​ഹു​ൽ, അ​ബ്ദു​ൾ ജ​ബ്ബാ​ർ, നൗ​ഫ​ൽ വാ​രം, യ​ഹി​യ തു​ട​ങ്ങി​വ​ർ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ചു പേ​ർ​ക്കെ​തി​രെ​യു​മാ​ണ് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ, റോ​ഡ് ഉ​പ​രോ​ധം, കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ അ​പ​ക​ട​ക​ര​മാം വി​ധം ഒ​ത്തു​ചേ​ര​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്ത​ത്.

ഇ​ന്ന​ലെ ന​ട​ന്ന എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ ലാ​ത്തി​ച്ചാ​ർ​ജി​ലും സം​ഘ​ർ​ഷ​ത്തി​ലും 15 യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ​ക്കും ടൗ​ൺ എ​സ്ഐ ബാ​വി​ഷി​നും പ​രി​ക്കേ​റ്റി​രു​ന്നു.

Related posts

Leave a Comment