കണ്ണില്ലാത്ത ക്രൂരത! മാ​ന​ഭം​ഗ​ശ്ര​മ​ത്തെ എ​തി​ർ​ത്ത യു​വ​തി​യു​ടെ​യും മ​ക​ളു​ടെ​യും ത​ല​ മൊ​ട്ട​യ​ടി​ച്ചു; തെ​രു​വി​ൽ​കൂ​ടി ന​ട​ത്തി

വൈ​ശാ​ലി: ബി​ഹാ​റി​ൽ മാ​ന​ഭം​ഗ​ശ്ര​മ​ത്തെ എ​തി​ർ​ത്ത യു​വ​തി​യു​ടെ​യും മ​ക​ളു​ടെ​യും ത​ല മൊ​ട്ട​യ​ടി​ച്ച് വാ​ർ​ഡ് കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം.

ബു​ധ​നാ​ഴ്ച‍ ഭ​ഗ​വാ​ൻ​പൂ​രി​ലാ​ണ് സം​ഭ​വം. കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം യു​വ​തി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. മ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​നു​ള്ള സം​ഘ​ത്തി​ന്‍റെ ശ്ര​മ​ത്തെ യു​വ​തി എ​തി​ർ​ത്ത​തോ​ടെ സം​ഘം ഇ​വ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഗ്രാ​മീ​ണ​ർ നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു മ​ർ​ദ​നം.

തു​ട​ർ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ കു​ർ​ഷി​ദ് ബാ​ർ​ബ​റെ വി​ളി​ച്ചു​വ​രു​ത്തി ഇ​വ​രു​ടെ ത​ല​മൊ​ട്ട‍​യ​ടി​ക്കി​ക്കു​ക​യാ​യി​രു​ന്നു. ത​ല​മൊ​ട്ട​യ​ടി​ച്ച ശേ​ഷം ഇ​രു​വ​രെ​യും തെ​രു​വി​ൽ​കൂ​ടി ന​ട​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൗ​ൺ​സി​ല​ർ അ​ട​ക്കം മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

യു​വ​തി​യും അ​മ്മ​യും സെ​ക്സ് റാ​ക്ക​റ്റി​ന്‍റെ ക​ണ്ണി​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ത​ന്നെ​യും മ​ക​ളെ​യും ക്രൂ​ര​മാ​യി​ട്ടാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് യു​വ​തി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts