അ​ശ്ര​ദ്ധ വ​രു​ത്തി​യ അ​പ​ക​ടം: സ്വി​മ്മിം​ഗ് പൂ​ളി​ലേ​ക്ക് ചാ​ടി​യ​യാ​ളു​ടെ കാ​ൽ മു​ട്ട് ത​ല​യി​ൽ കൊ​ണ്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; വീ​ഡി​യോ വൈ​റ​ൽ

സ്വി​മ്മിം​ഗ് പൂ​ളി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​ന്‍റെ കാ​ൽ​മു​ട്ട് ത​ല​യി​ൽ കൊ​ണ്ട് 18കാ​ര​ന് ദാ​രു​ണാ​ന്ത്യം. മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്ലാ​മി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​നി​കേ​ത് തി​വാ​രി​യാ​ണ് ത​ല​യ്ക്കേ​റ്റ ഇ​ടി​യെ തു​ട​ർ​ന്ന് മ​രി​ച്ച​ത്.

ഡോ​ൾ​ഫി​ൻ എ​ന്ന പേ​രി​ലു​ള്ള സ്വ​കാ​ര്യ സ്വി​മ്മിം​ഗ് പൂ​ളി​ലാ​ണ് സം​ഭ​വം. ദൃ​ശ്യ​ങ്ങ​ളി​ൽ അ​നി​കേ​ത് പൂ​ളി​ന് സ​മീ​പം ഇ​രി​ക്കു​ന്ന​ത് കാ​ണാ​വു​ന്ന​താ​ണ്. പൂ​ളി​ലേ​ക്ക് ഡൈ​വ് ചെ​യ്യാ​നാ​യി എ​ത്തു​ന്ന യു​വാ​വ് അ​നി​കേ​തി​ന് മു​ക​ളി​ലൂ​ടെ ചാ​ടു​മ്പോ​ഴാ​ണ് കാ​ൽ​മു​ട്ട് ത​ല​യി​ലി​ടി​ക്കു​ന്ന​ത്. ഉ​ട​ൻ ത​ന്നെ അ​നി​കേ​ത് ബോ​ധ​ര​ഹി​ത​നാ​യി പൂ​ളി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴുകയും ചെയ്തു.

ഇ​ത് ക​ണ്ടി​ട്ട് ലൈ​ഫ് ഗാ​ർ​ഡു​ക​ളോ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​രോ ഉ​ട​ൻ ത​ന്നെ ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ത്ത​തും സ്ഥി​തി വ​ഷ​ളാ​ക്കി. ഇ​തോ​ടെ അ​നി​കേ​ത് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​പൂ​ളി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് പൂ​ൾ അ​ട​ച്ചു​പൂ​ട്ടി സീ​ൽ ചെ​യ്തു. അ​നി​കേ​തി​ന്‍റെ മ​ര​ണ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

 

Related posts

Leave a Comment