എ​ഐ കാ​മ​റ​; ആദ്യദിനത്തിലെ ട്രാഫിക് നിയമലംഘനങ്ങൾക്ക്  ഇന്നു മുതൽ നോട്ടീസ് അയയ്ക്കും

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് മു​ത​ൽ നോ​ട്ടീ​സ് അ​യ​ച്ച് തു​ട​ങ്ങും. നോ​ട്ടീ​സ് ല​ഭി​ച്ച് പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ന​കം പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

ഇ​ന്ന​ലെ മു​ത​ലാ​ണ് എ​ഐ കാ​മ​റ വ​ഴി​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ 38,520 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെത്തി​യെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​.

നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ സ​ഹി​ത​മാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി ഉ​ട​മ​യു​ടെ വി​ലാ​സ​ത്തി​ൽ നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​ത്. നോ​ട്ടീ​സി​ന് മു​ൻ​പ് എ​സ്എം​എ​സ് വ​ഴി നി​യ​മ​ലം​ഘ​നം വാ​ഹ​ന​ഉ​ട​മ​യെ അ​റി​യി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment