യാതൊരു കാരണവും ഇല്ലാതെയാണ് രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവള്‍ മറ്റൊരുവന്റെയൊപ്പം പോയത്! മറ്റൊരു തേപ്പുകഥയുമായി കണ്ണീരോടെ യുവാവിന്റെ ലൈവ് വീഡിയോ

അടുത്ത കാലത്ത് നവമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയായിരുന്നു, സതീശന്റെ മോനല്ലേടാ എന്ന പാട്ടുപാടി തേപ്പുകഥ പങ്കുവച്ച രണ്ട് വിദ്യാര്‍ത്ഥിനികളുടേത്. കാമുകന്‍ ഉപേക്ഷിച്ചെന്ന് പോയെന്നും എന്നാല്‍ തങ്ങള്‍ക്ക് അതൊരു വിഷയമല്ലെന്നും വ്യക്തമാക്കി അസഭ്യം കൂട്ടിച്ചേര്‍ത്താണ് പെണ്‍കുട്ടികള്‍ ടിക്ക്‌ടോക്ക് വീഡിയോയിലെത്തിയത്. അത് വലിയ വിവാദങ്ങളിലേയ്ക്കാണ് പിന്നീട് നീങ്ങിയതും.

ഇപ്പോഴിതാ സമാനമായ രീതിയില്‍ മറ്റൊരു തേപ്പുകഥയുമായി ഒരു യുവാവ് രംഗത്തെത്തിയിരിക്കുന്നു. യാതൊരു അഭിപ്രായ വ്യത്യാസങ്ങളും പിണക്കങ്ങളും അസ്വാരസ്യങ്ങളും ഇല്ലാതിരുന്നിട്ടും വിവാഹം ഉറപ്പിച്ചതിനുശേഷം തന്നെ കാമുകി ഉപേക്ഷിച്ച് പോയിരിക്കുന്നു എന്നറിയിച്ചാണ് യുവാവ് ഫേസ്ബുക്ക് ലൈവില്‍ എത്തിയിരിക്കുന്നത്.

രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചിരിക്കെയാണ് തന്നെ ഉപേക്ഷിച്ച് അവള്‍ മറ്റൊരാളുടെ കൂടെ പോയിരിക്കുന്നതെന്നാണ് യുവാവ് കണ്ണീരോടെ പറയുന്നത്. ഏതായാലും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Related posts