കുളത്തൂപ്പുഴയിൽ ഐഎ​ന്‍ടിയുസി ​ഓ​ഫീ​സ് കെ​ട്ടി​ടം പാ​ര്‍​ട്ടി​ അ​റി​യാ​തെ നേതാവ് വാ​ട​ക​യ്ക്ക് ന​ല്‍​കിയതായി ആക്ഷേപം

കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​ കൂ​വ​ക്കാ​ടി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ ​എ​ന്‍ ടി ​യു സി ​ഓ​ഫീ​സ് കെ​ട്ടി​ടം പാ​ര്‍​ട്ടി​ അ​റി​യാ​തെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് വാ​ട​ക​യ്ക്ക് ന​ല്‍​കിയതായി ആക്ഷേപം. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ര്‍​മാ​ണം ത​ട​യു​ക​യും കെ​ട്ടി​ട​ത്തി​ന് മു​ന്നി​ല്‍ കൊ​ടി നാ​ട്ടു​ക​യും ചെ​യ്തു.

മൂ​ന്നു​വ​ര്‍​ഷ​ത്തോ​ളം ഈ ​കെ​ട്ടി​ടം എം ​എ ല​ത്തീ​ഫ് എന്ന ആൾ സ്വ​കാ​ര്യ വ്യക്തി​ക്ക് വാ​ട​ക​ക്ക് ന​ല്‍​കി​യി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ അ​ഡ്വാ​ന്‍​സാ​യി കൈ​പ്പ​റ്റു​ക​യും മാ​സം അ​യ്യാ​യി​രം രൂ​പ വാ​ട​ക ഇ​ന​ത്തി​ല്‍ വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നതായി പറയുന്നു.

എ​ന്നാ​ല്‍ ഇ​തി​ല്‍ ഒ​രു​രൂ​പ പോ​ലും പാ​ര്‍​ട്ടി​ക്കോ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക്കോ ല​ഭി​ച്ചി​രു​ന്നി​ല്ലത്രെ. ഇ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ കെ​പി​സി​സി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് ഒ​രു​മാ​സം മു​മ്പ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന വാ​ട​ക​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ക​യും കെ​ട്ടി​ടം പാ​ര്‍​ട്ടി, ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് ര​ഹ​സ്യ​മാ​യി കെ​ട്ടി​ടം വീ​ണ്ടും വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​ത്. ഇ​ക്കു​റി ഒ​രു ല​ക്ഷം രൂ​പ അ​ഡ്വാ​ന്‍​സും അ​യ്യാ​യി​രം രൂ​പ വാ​ട​ക​ക്കും സ​മ്മ​തി​ച്ചാ​ണ് കെ​ട്ടി​ടം സ്വ​കാ​ര്യ വെ​ക്തി​ക്ക് വി​ട്ടു​ന​ല്‍​കി​യ​തെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. ഉ​ന്ന​ത നേ​താ​ക്ക​ള്‍​ക്ക് പ​രാ​തി ന​ല്‍​കുമെന്ന് കോൺഗ്രസ് നേതാവ് കൂ​വ​ക്കാ​ട് ര​മേ​ശ്‌ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ പാ​ര്‍​ട്ടി​യും യൂ​ണി​യ​നു​മാ​യി യാ​തൊ​രു​വി​ധ ബ​ന്ധ​വു​മി​ല്ല​ന്നും കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് ത​നി​ക്ക് ആ​കെ പി​രി​ഞ്ഞു കി​ട്ടി​യ​ത് 18000 രൂ​പ മാ​ത്രം ആ​ണെ​ന്നും ആരോപണവിധേയനായ ആൾ പ​റ​ഞ്ഞു. ഏ​ക​ദേ​ശം ഏ​ഴു​ല​ക്ഷം രൂ​പ ചി​ല​വാ​യ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ല്‍ ത​നി​ക്കു​ണ്ടാ​യ സാ​മ്പ​ത്തി​ക ന​ഷ്ടവും ബാ​ങ്ക് വാ​യ്പ്പ​യും നി​ക​ത്തു​ന്ന​തി​നാ​ണ് കെ​ട്ടി​ടം വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​തെ​ന്നും അദ്ദേഹം അ​റി​യി​ച്ചു.

Related posts