വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വ​യോ​ജ​ന​ങ്ങ​ളു​ടെ​യും ദു​രി​തം കണ്ടില്ലെന്ന് നടിക്കാനായില്ല; സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ സീ​ബ്രാ​ലൈ​ൻ വ​ര​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

പു​തു​ക്കാ​ട് : അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ പു​തു​ക്കാ​ട് സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ സീ​ബ്രാ​ലൈ​ൻ വ​ര​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. മാ​സ​ങ്ങ​ളോ​ള​മാ​യി പാ​ത​യി​ൽ സീ​ബ്രൈ​ല​ൻ ഇ​ല്ലാ​യി​രു​ന്നു.

ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്കും ടോ​ൾ ക​ന്പ​നി​ക്കും നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു.

സി​ഗ്ന​ൽ തെ​റ്റി​ച്ചു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് ആ​ളു​ക​ൾ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി റോ​ഡ് മു​റി​ച്ചു​ക​ട​ന്നി​രു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വ​യോ​ജ​ന​ങ്ങ​ളു​ടെ​യും ദു​രി​തം മ​ന​സി​ലാ​ക്കി​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സീ​ബ്രാ​ലൈ​ൻ വ​ര​യ്ക്കു​ക​യാ​യി​രു​ന്നു.

ഡി​സി​സി സെ​ക്ര​ട്ട​റി​യും വാ​ർ​ഡ് മെ​ന്പ​റു​മാ​യ സെ​ബി കൊ​ടി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​വ​ർ​ത്ത​ക​ർ സീ​ബ്രൈ​ല​ൻ വ​ര​ച്ച​ത്.

കോ​ൺ​ഗ്ര​സ്- യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​പി. ച​ന്ദ്ര​ൻ, സ​ച്ചി​ൻ ഷാ​ജു, സി​ജു ആ​ന്‍റ​ണി, സി​ന്‍റോ ആ​ന്‍റ​ണി, ജോ​ബി മ​ധു​ര​ക്ക​റി, ഇ​സാ​ക്ക് കു​റ്റി​ക്കാ​ട​ൻ, ഷെ​റി​ൻ ഷാ​ജു, ആ​ൽ​ഡ്രി​ന്‍റാ​ഫി, ആ​സ്റ്റ​ൽ ജോ​യ്, കെ.​വി. ആ​ഷി​ക്, പി.​സി. ജ​യ​ൻ എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി.

Related posts

Leave a Comment