ഭാര്യ മറ്റൊരാണിന്റെ മുഖത്തും ഭര്‍ത്താവ് മറ്റൊരു പെണ്ണിന്റെയും മുഖത്തും നോക്കാന്‍ പാടില്ല ! ദമ്പതികളുടെ കരാര്‍ ഇങ്ങനെ…

ദാമ്പത്യബന്ധങ്ങള്‍ക്ക് ക്ഷണനേരത്തെ ആയുസ് മാത്രമാകുന്ന കാലമാണിത്. വിവാഹമോചനം ഇപ്പോള്‍ സര്‍വസാധാരണമാവുന്ന പരിതസ്ഥിതിയാണുള്ളത്.

ഈ സാഹചര്യത്തിലാണ് ഒരു സ്ത്രീ തന്റെ ഭര്‍ത്താവുമായി ഉണ്ടാക്കിയ ഉടമ്പടി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

കര്‍ശന നിബന്ധനകളുള്ള ഒരു കരാറിലാണ് ഇരുവരും ഒപ്പു വച്ചിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ താമസീക്കുന്ന സാക് മെക്‌ഫേഴസണും ബെയ്‌ലിയും വിവാഹം കഴിച്ചിട്ട് മൂന്നു വര്‍ഷങ്ങളാകുന്നു, ഒന്നരവയസ്സുള്ള ഒരു മകളും അവര്‍ക്കുണ്ട്.

വിവാഹജീവിതം സുഗമമായി മുന്നോട്ട് പോകാന്‍ കര്‍ശന നിയമങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ബെയ്‌ലി പറയുന്നത്.

മറ്റുള്ളവര്‍ ഈ നിബന്ധനകള്‍ കേട്ടാല്‍ കോപിക്കുമെന്നാണ് 2.1 മില്യണ്‍ ആളുകള്‍ കണ്ട വീഡിയോയില്‍ ഇവര്‍ പറയുന്നത്.

”എനിക്കും എന്റെ ഭര്‍ത്താവിനുമായി ഞങ്ങള്‍ ഉണ്ടാക്കിയ മറ്റുള്ളവരെ കുപിതരാക്കുന്ന നിയമങ്ങള്‍” എന്ന ശീര്‍ഷകത്തോടെയാണ് അവര്‍ ആദ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇതില്‍ ആദ്യത്തെ നിയമം, രണ്ടുപേര്‍ക്കും എതിര്‍ലിംഗത്തില്‍ പെടുന്ന സുഹൃത്തുക്കള്‍ ഉണ്ടാകരുത് എന്നതാണ്. അതുപോലെ തൊഴിലിടത്തോ മറ്റൊ എതിര്‍ലിംഗത്തില്‍ഉള്ളവര്‍ക്കിടയില്‍ ഒറ്റക്ക് കഴിയുവാനും പാടില്ല.

നിബന്ധനകള്‍ ഇതുകൊണ്ട് തീരുന്നില്ല. എതിര്‍ലിംഗത്തില്‍ പെടുന്നവര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുമ്പോള്‍ അത് നിര്‍ബന്ധമായും പങ്കാളി അറിഞ്ഞു മാത്രമേ ചെയ്യുവാന്‍ പാടുകയുള്ളു.

അതുപോലെ എതിര്‍ലിംഗത്തില്‍ പെടുന്നവരുടെ, ഏറെ പ്രകോപനം സൃഷ്ടിക്കുന്ന സാമൂഹ്യമാധ്യമ പേജുകള്‍ സന്ദര്‍ശിക്കരുത് എന്നും അതില്‍ പറയുന്നു.

മാത്രമല്ല, ഇരുവരും പരസ്പരം പ്രഥമ പരിഗണന നല്‍കണം, അതും രക്ഷകര്‍ത്താക്കള്‍ക്കും അപ്പുറം. അതുപോലെ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് പാടെ നിരോധിക്കപ്പെട്ടിരിക്കുകയുമാണ്.

ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി ആളുകളാണ് ഇവരുടെ ഈ നിയമങ്ങളെ വിമര്‍ശിക്കുന്നത്.

അതുകൊണ്ടു തന്നെ ഇപ്പോള്‍ കമന്റ് ചെയ്യാനുള്ള സൗകര്യം ബെയ്‌ലി ഓഫ് ചെയ്തിരിക്കുകയാണ്.

കമന്റുകളില്‍ ബഹുഭൂരിപക്ഷവും നിയമത്തെ നിശിതമായി വിമര്‍ശിക്കുന്നവയാണ്. നേരിട്ട് പറയാതെ തന്നെ പങ്കാളിയില്‍ വിശ്വാസമില്ലെന്ന് പറയുകയാണ് ഈ നിയമങ്ങള്‍ എന്നാണ് ഒരു കമന്റില്‍ പറയുന്നത്.

എന്നാല്‍, ഇത് അരക്ഷിതാവസ്ഥയുടെ പ്രശ്‌നമോ അല്ലെങ്കില്‍ വിശ്വാസക്കുറവോ അല്ലെന്നാണ് ബെയ്‌ലി പറയുന്നത്.

പരസ്പര ബഹുമാനത്താല്‍ തങ്ങളുടെ അവകാശമെന്ന് തോന്നിയ നിയമങ്ങള്‍ മാത്രമാണവയെന്നും അവര്‍ വ്യക്തമാക്കുന്നു.

താന്‍ ഒരു വിവാഹിതയാണെന്ന ബോധം ഉള്ളിടത്തോളം കാലം തനിക്ക് മറ്റൊരു പുരുഷന്റെ സൗഹാര്‍ദ്ദം ആവശ്യമില്ല, അതുപോലെ മറിച്ചും. അവര്‍ വ്യക്തമാക്കുന്നു.

Related posts

Leave a Comment