അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ സ​ന്ത​ത സ​ഹ​ചാ​രി​; ഭ​ക്തി ഇ​നി ഓ​ര്‍​മ​ക​ളി​ല്‍ മാ​ത്രം! ക​ണ്ണീ​രോ​ടെ വി​ട ന​ല്‍​കി

കൊ​ല്ലം: അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യി അ​മൃ​ത​പു​രി ആ​ശ്ര​മ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഭ​ക്തി എ​ന്ന നാ​യ ഇ​നി​യി​ല്ല. ജ​നി​ച്ച നാ​ള്‍ മു​ത​ല്‍ അ​മൃ​ത​പു​രി ആ​ശ്ര​മ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഭ​ക്തി​ക്ക് 10 വ​യ​സാ​യി​രു​ന്നു.

അ​മ്മ ആ​ശ്ര​മ​ത്തി​ലു​ള്ള സ​മ​യ​ങ്ങ​ളി​ലെ​ല്ലാം ഭ​ക്തി​യെ​ന്നും തു​മ്പ​നെ​ന്നും പേ​രു​ള്ള നാ​യ​ക​ൾ അ​മ്മ​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​വാ​റു​ണ്ട്.

തെ​രു​വി​ല്‍ നി​ന്നും എ​ടു​ത്തു വ​ള​ര്‍​ത്തി​യ നാ​യ്ക്ക​ളാ​ണ് ഇ​വ. ഗ്രാ​മ​ത്തി​ലെ മ​റ്റു നാ​യ്ക്ക​ള്‍ ആ​ക്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശ്ര​മ​ത്തി​ൽ എ​ടു​ത്തു വ​ള​ര്‍​ത്തി​യ​താ​ണ്.

അ​മ്മ​യു​ടെ മു​റി ഉ​ള്‍​പ്പെ​ടെ എ​ല്ലാ​യി​ട​ത്തും അ​മ്മ​യോ​ടൊ​പ്പം ഏ​തു വേ​ദി​യി​ലും ഭ​ക്തി​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നു.

ആ​ശ്ര​മ​ത്തി​ലെ എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും ഭ​ജ​ന​യ്ക്കും ധ്യാ​ന​ത്തി​നു​മൊ​ക്കെ അ​മ്മ​യോ​ടൊ​പ്പം എ​പ്പോ​ഴും ഭ​ക്തി​യും കൂ​ടെ​യു​ണ്ടാ​വു​മാ​യി​രു​ന്നു.

അ​മ്മ​യു​മാ​യി ഭ​ക്തി​യ്ക്ക് സ​വി​ശേ​ഷ ബ​ന്ധ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​മ്മ​യോ​ടു​ള്ള അ​വ​ളു​ടെ ഭ​ക്തി​യും ആ​വേ​ശ​വും ആ​ദ​ര​വും സ​മ​ർ​പ്പ​ണ​ഭാ​വ​വും അ​മ്മ​യു​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഭ​ക്ത​ര്‍​ക്ക് പ്ര​ചോ​ദ​ന​മാ​യി​രു​ന്നു.

ഇ​ന്‍റ​ര്‍​നെ​റ്റ് വീ​ഡി​യോ​ക​ളി​ലൂ​ടെ​യും അ​മ്മ​യു​ടെ ഫോ​ട്ടോ​ഗ്രാ​ഫു​ക​ളി​ലൂ​ടെ​യും ഭ​ക്ത​ര്‍​ക്ക് അ​വ​ൾ സു​പ​രി​ചി​ത​യാ​യി​രു​ന്നു.

ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കു ന​ൽ​കാ​റു​ള്ള എ​ല്ലാ ആ​ദ​ര​വു​ക​ളോ​ടെ​യും അ​മ്മ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഭ​ക്തി​യു​ടെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ ന​ട​ത്തി.

Related posts

Leave a Comment