ആഹാ സീനത്തിനായിരുന്നോ ഈ സംഗീതം; ഇതു കേട്ടതോടെ ചുറ്റുമുള്ളതൊന്നും ഒരു നിമിഷത്തേക്ക് കാണാന്‍ വയ്യായിരുന്നു; ലാലിന്റെ മകളുടെ കല്യാണ വിരുന്നിനു പോയ കഥ സീനത്ത് പറയുന്നതിങ്ങനെ…

മലയാളത്തിലെ മികച്ച അഭിനേത്രികളിലൊരാളായ സീനത്തിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.സംവിധായകന്‍ ലാലിന്റെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ സീനത്തുമുണ്ടായിരുന്നു. അപ്പോഴുണ്ടായ ഒരു രസകരമായ അനുഭവമാണ് സീനത്ത് ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവച്ചിരിക്കുന്നത്.

സീനത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…ഇന്നലെ സംവിധായകന്‍ ലാലിന്റെ മോളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു.ഇങ്ങിനെയുള്ള അവസരത്തിലല്ലേ എല്ലവരെയും ഒരുമിച്ചു കാണു. പക്ഷെ ഹാളിലേക്കുള്ള എന്റെ എന്‍ട്രി അവിടെയുള്ള എല്ലാവരെയും ഞെട്ടിച്ചു .. എന്നെയും ..നിങ്ങള്‍ പലതും തീരുമാനിക്കാന്‍ വരട്ടെ.ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ ആയിരുന്നു വിരുന്ന്. ഞാന്‍ കാറില്‍ നിന്നും ഇറങ്ങി.ഹോട്ടല്‍ മുഴുവന്‍ ദീപങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നല്ല സംഗീതം കേള്‍ക്കാം..ചുറ്റും ഒന്ന് കണ്ണോടിച്ചു. അറിയുന്നവര്‍ ആരെങ്കിലും ഉണ്ടോ ?ഇല്ല ആരേയും കാണുന്നില്ല.പെട്ടൊന്ന് റോസ് കളര്‍ ഫ്രോക്ക് ധരിച്ച ഒരു പെണ്‍കുട്ടി ഓടി വന്നു മാം വരൂ അവള്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു.

കൈ മുന്നോട്ടു നീട്ടി നടക്കാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ പതുക്കെ നടക്കാന്‍ തുടങ്ങിയതും മറ്റൊരു വശത്തുനിന്നും ഒരു വയലിന്‍ വായിച്ചുകൊണ്ടു ഒരാള്‍ വന്നു. ഞാന്‍ കരുതി അയാള്‍ അവിടെ നില്‍ക്കുമെന്ന്… ഇല്ല അയാള്‍ ഞാന്‍ നടക്കുന്നത് അനുസരിച്ചു അയാള്‍ വായന തുടങ്ങി. അയാള്‍ മുന്നിലും ഞാന്‍ പിന്നിലും. ഞാന്‍ നടത്തം ഒന്ന് നിര്‍ത്തി തിരിഞ്ഞു നോക്കി ഇനി മമ്മുക്കയോ ലാലോ (മോഹന്‍ലാല്‍ ) ഉണ്ടോ പിന്നില്‍ അവര്‍ക്കുള്ള വരവേല്‍പ്പ് ആണോ ?ഇല്ലാ ആരും ഇല്ല. ഞാന്‍ വീണ്ടും നടന്നു. സ്റ്റേജിന്റെ അടുത്തെത്തിയപ്പോള്‍ എല്ലാവരും ഒന്നടങ്കം തിരിഞ്ഞു എന്നെ നോക്കുന്നു.

എനിക്കാണെങ്കില്‍ ആകെ ചമ്മല്‍. മമ്മുക്കയും ഉണ്ട് സ്റ്റേജില്‍. മമ്മുക്കയുടെ മുഖത്തും ഒരു അന്താളിപ്പ്…മനസ്സില്‍ തോന്നിക്കാണും ഞാന്‍ ഇവിടെ ഉണ്ടല്ലോ പിന്നെ ആര്‍ക്കാ ഇത്രയും വലീയ ഒരു സംഗീത അകമ്പടി. സ്റ്റേജില്‍ നിന്നും സിദ്ധിഖ്(സംവിധായകന്‍ ) സ്വതസിദ്ധമായ നര്‍മത്തില്‍ പൊതിഞ്ഞ ശൈലിയില്‍ അതാ വരുന്നു ഡയലോഗ്. ആഹാ സീനത്തിനായിരുന്നോ ഈ സംഗീതം ? ഉടനെ മനോജും മറ്റുള്ളവരും അത് ഏറ്റുപിടിച്ചു.. എന്റെ അവസ്ഥയോ തട്ടത്തിന്മറയത്തിലെ ഡയലോഗ് പോലെ.. എന്റെ സാറെ ഒരു നിമിഷത്തേക്ക് ചുറ്റും ഉള്ളതൊന്നും കാണാത്തപോലെ എങ്ങിനെയോ പെണ്ണിനേയും ചെക്കനേയും ആശീര്‍വദിച്ചു താഴെ ഇറങ്ങി ഞാന്‍ മറ്റുള്ളവരോട് ചോദിച്ചു എന്താ ശെരിക്കും സംഭവിച്ചത് ?

അത് മറ്റൊന്നും അല്ല വയലിന്‍ വായിക്കുന്ന ആര്‍ട്ടിസ്റ്റ്‌നുള്ള എന്‍ട്രി ആയിരുന്നു..ആ ഫ്രോക്ധാരി സുന്ദരികുട്ട്യാ പണി പറ്റിച്ചേ. അവള്‍ ടൈമിംഗ് തെറ്റി എന്നെ അകത്തേക്ക് ക്ഷണിച്ചേ വീട്ടിലേക്കു മടങ്ങുമ്പോള്‍ കാറില്‍ ഇരുന്നു ഞാന്‍ ഒരു തമാശയായി ഓര്‍ത്തു. ഇതിപ്പോ ഞാന്‍ ആയത്‌കൊണ്ട് കുഴപ്പം ഇല്ല. എനിക്ക് പകരം മോഹന്‍ലാല്‍ ആയിരുന്നേല്‍ ആകെ പ്രശ്‌നം ആയേനെ മമ്മുക്ക വന്നപ്പോള്‍ മ്യൂസിക് ഇല്ല മോഹലാലാല്‍ വന്നപ്പോള്‍ ഗംഭീര സ്വീകരണം സോഷ്യല്‍ മീഡിയ അത് തകര്‍ത്തേനെ.. നാന്‌സിയും ലാലും കുടുങ്ങും മമ്മുക്കയോട് ഇതെങ്ങിനെ പറഞ്ഞു മനസിലാക്കും.

Related posts