മി​ഷ​ൻ സീ​റോ​വേ​സ്റ്റ് പ​ദ്ധ​തി; കൊല്ലം നഗരത്തിൽ  ശുചീകരണപ്രവർത്തനം നാളെ

കൊ​ല്ലം: ന​ഗ​ര ശു​ചീ​ക​ര​ണ​ത്തി​ന് മി​ഷ​ൻ സീ​റോ വേ​സ്റ്റ് പ​ദ്ധ​തി​യു​മാ​യി റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 3211 രം​ഗ​ത്ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ , കോ​ട്ട​യം എ​ന്നീ അ​ഞ്ച് റ​വ​ന്യൂ ജി​ല്ല​ക​ളി​ലെ 200 ത​ദ്ദേ​ശ സ്വം​ഭ​ര​ണ വാ​ർ​ഡു​ക​ളെ പൂ​ർ​ണ​മാ​യും മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​സ്.​ശ​ശി​കു​മാ​ർ, ജോ​ൺ ഡാ​നി​യേ​ൽ, കെ.​കെ.​രാ​ജീ​വ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൊ​ല്ലം ന​ഗ​ര​ത്തെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​ന് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ളെ രാവിലെ ആ​റു​മു​ത​ൽ കൊ​ല്ലം ടൗ​ണി​ന്‍റെ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തും.

റോ​ട്ട​റി ക്ല​ബ് അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പു​റ​മേ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം, ​റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, കോ​ർ​പ്പ​റേ​ഷ​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യും റോ​ട്ട​റി​യു​ടെ ഈ ​യ​ജ്ഞ​ത്തി​ൽ‌ പ​ങ്കാ​ളി​ക​ളാ​കും.

ക​ട​പ്പാ​ക്ക​ട-​ചി​ന്ന​ക്ക​ട, ചെ​മ്മാ​ൻ​മു​ക്ക്-​ചി​ന്ന​ക്ക​ട, ആ​ന​ന്ദ​വ​ല്ലീ​ശ്വ​രം-​ചി​ന്ന​ക്ക​ട, കൊ​ല്ലം ബീ​ച്ച്-​ചി​ന്ന​ക്ക​ട എ​ന്നി​ങ്ങ​നെ​യാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്പ​തി​ന് ചി​ന്ന​ക്ക​ട​യി​ൽ സ​മാ​പി​ക്കും.തു​ട​ർ​ന്ന് പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​ന് വേ​ണ്ടി യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ്ര​തി​ജ്ഞ​യെ​ടു​ക്കും. ജി​ല്ലാ ക​ള​ക്ട​ർ അ​ബ്ദു​ൾ നാ​സ​ർ, മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ.​മ​ധു എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

കൊ​ല്ലം ചെ​മ്മാ​ൻ​മു​ക്ക് മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള റോ​ഡ് പൂ​ർ​ണ​മാ​യും വൃ​ത്തി​യാ​ക്കി മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ച് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് മാ​തൃ​കാ റോ​ഡ് ആ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​വും റോ​ട്ട​റി ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഇ​തു​കൂ​ടാ​തെ കൊ​ല്ലം ബീ​ച്ചി​ലും ക​ള​ക്ട​റേ​റ്റ് പ​രി​സ​രം, പ്ര​ധാ​ന റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബോ​ട്ടി​ൽ ബോ​ക്സു​ക​ളും നി​ക്ഷേ​പി​ക്കും. കൊ​ല്ലം റ​വ​ന്യൂ ജി​ല്ല​യി​ൽ 100 വാ​ർ​ഡു​ക​ളെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​നാ​ണ് റോ​ട്ട​റി​യു​ടെ പ​ദ്ധ​തി.

Related posts