കു​ടി​വെ​ള്ള ക്ഷാ​മ​ത്താ​ല്‍ വ​ല​യു​ന്ന നാ​ട്ടു​കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി  അ​രി​പ്പ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

കു​ള​ത്തൂ​പ്പു​ഴ: കു​ടി​വെ​ള്ള ക്ഷാ​മ​ത്താ​ല്‍ വ​ല​യു​ന്ന നാ​ട്ടു​കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി .വെൽഫെയർപാർട്ടി ജ​ന​സേ​വ​ന വി​ഭാ​ഗ​ത്തി​ന്‍റെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ര്‍​മ്മാ​ണ​ത്തി​നു തു​ട​ക്ക​മാ​യി. കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​രി​പ്പ​യി​ൽ നി​ർ​മി​ക്കു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്‌​ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ലൈ​ലാ ബീ​വി നി​ർ​വ​ഹി​ച്ചു.

ചോ​ഴി​യ​ക്കോ​ട് പ്ര​ദേ​ശ​ത്ത് ജ​ന​സേ​വ​ന വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണ ശൃ​ഘ​ല​യാ​യ അ​രി​പ്പ കു​ടി​വെ​ള്ള പ​ദ്ധ​തി വ​ഴി പു​റ​മ്പോ​ക്ക് നി​വാ​സി​ക​ളാ​യ നി​ര​വ​ധി കു​ടും​ബ ങ്ങ​ൾ​ക്ക് ശു​ദ്ധ​ജ​ല ല​ഭ്യ​മാ​കും. ര​ണ്ട​ര ല​ക്ഷം രൂ​പ ചി​ല​വി​ല്‍ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന വി​ധ​ത്തി​ല്‍ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​യു​ടെ നി​ര്‍​മ്മാ​ണം ന​ട​ത്തു​ന്ന​തെ​ന്നു സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു.

ഏ​താ​നും ദി​വ​സം മു​മ്പ് സ​മീ​പ പ്ര​ദേ​ശ​ത്തെ കു​ന്നി​ന്‍​മു​ക​ളി​ലാ​യു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​യി മാ​ട​ൻ​ന​ട പ​ദ്ധ​തി നി​ര്‍​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി നാ​ടി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ലാ​ലി തോ​മ​സ്, പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ കു​ള​ത്തൂ​പ്പു​ഴ മേ​ഖ​ലാ ര​ക്ഷാ​ധി​കാ​രി അ​സ്‌​ലം കൊ​ച്ചു​ക​ലു​ങ്ക്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് ക​മാ​ൽ ചോ​ഴി​യ​ക്കോ​ട്, അ​രി​പ്പ ഭൂ​സ​മ​ര സ​മി​തി ക​ൺ​വീ​ന​ർ ബ​ദ​റു​ദ്ദീ​ൻ, കു​ടി​വെ​ള്ള പ​ദ്ധ​തി കോ​ർ​ഡി​നേ​റ്റ​ർ ഷ​ഫീ​ഖ് ചോ​ഴി​യ​ക്കോ​ട്, അ​ജീ​നാ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നെ​ല്ലി​മൂ​ട് ഷാ​ജ​ഹാ​ൻ, കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്റ് സു​ലൈ​മാ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts