ജീവിതം പലര്‍ക്കും പലതരത്തിലുള്ള പരീക്ഷണങ്ങളാണ് ഒരുക്കുക. അതിനെ നേരിട്ട് വിജയിക്കുന്നവരും വിജയിക്കാനായി പൊരുതുന്നവരുമുണ്ട്. ചിലര്‍ ഇത്തരം പരീക്ഷണങ്ങളില്‍ നിരാശരായി മാറും.
എന്നാല്‍ ജീവിതത്തിലെ ഏത് സാഹചര്യത്തേയും നേരിടുന്നവര്‍ മറ്റുള്ളവര്‍ക്കും വലിയ മാതൃകയാണ്. അത്തരത്തില്‍ പോസിറ്റീവ് വൈബ് നല്കുന്ന ഒരാളുടെ കാര്യം അടുത്തിടെ എക്സില്‍ എത്തുകയുണ്ടായി.
നാരായണ്‍ കണ്ണന് എന്ന ഉപയോക്താവ് പങ്കുവച്ചത് ഒരു സൊമാറ്റോ ഡെലിവറി ഏജന്റിന്റെ ഹൃദയസ്പര്‍ശിയായ ചിത്രം ആയിരുന്നു. ആ ചിത്രത്തിലുള്ള ആള് ഒരു ഭിന്നശേഷിക്കാരന് ആയിരുന്നു.
ഏറെ ആയാസപ്പെട്ടാകുമല്ലൊ അദ്ദേഹം ഈ ജോലി ചെയ്യുക. അതിനാല്‍ത്തന്നെ അദ്ദേഹം ഒരുപാട്പേര്‍ക്ക് പ്രചോദനമാണെന്ന് കണ്ണന് പറയുന്നു. ഈ ഏജന്റിന്റെ കാര്യം അദ്ദേഹം സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയലിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നു.
ദീപീന്ദറും ഇക്കാര്യം തന്റെ സമൂഹ മാധ്യമപേജുകളില് പങ്കിടുകയുണ്ടായി. നിരവധിപേര്‍ ചിത്രത്തിലുള്ള ആളുടെ കൂടുതല്‍ വിവരങ്ങള്‍ തിരക്കി. പലരും അദ്ദേഹത്തിന്റെ ഈ മനസിനെ അഭിനന്ദിച്ചു കമന്റുകളിട്ടു.

