​കമ്മീ​ഷ​ൻ വെ​ട്ടി​ക്കു​റ​ച്ചു; സൊ​മാ​റ്റോ​യി​ലെ ഡെ​ലി​വ​റി ബോ​യ്സ് സ​മ​ര​ത്തി​ലേ​ക്ക്; ഭീഷണിപ്പെടുത്തി സൊമാറ്റോ അധികൃതർ

കോ​ട്ട​യം: ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ ഏ​ജ​ൻ​സി​യാ​യ സൊ​മാ​റ്റോ​യി​ലെ ഡെ​ലി​വ​റി ബോ​യ്സ് സ​മ​ര​ത്തി​ലേ​ക്ക്. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ ഭാ​ഗി​ക​മാ​യും പൂ​ർ​ണ​സ​മ​യത്തും ജോ​ലി ചെ​യ്യു​ന്ന ഇ​ട​മാ​ണ് സൊ​മാ​റ്റോ.

ഇ​വി​ടെ സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ് ഒ​രു​വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ. ഓ​ണ്‍​ലൈ​ൻ ആ​പ്പു​വ​ഴി ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന ഇ​ട​ത്ത് ഹോ​ട്ട​ലി​ലെ ആ​ഹാ​രം കൊ​ണ്ടെ​ത്തി​ക്കു​ന്ന സം​വി​ധാ​ന​ത്തി​നു വ​ൻ ജ​ന​സ്വീ​കാ​ര്യ​ത​യാ​ണു ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.

സൊ​മാ​റ്റോ, ഉൗ​ബ​ർ ഈറ്റ്സ്, സ്വി​ഗി എ​ന്നി​വ​യാ​ണ് ന​ഗ​ര​ത്തി​ൽ ഈ ​സം​വി​ധാ​നം ന​ട​ത്തിയിരുന്നത്. കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത നേ​ടി​യ ഉൗ​ബ​ർ ഈ​റ്റ്സി​ലാ​യി​രു​ന്നു കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്തി​രു​ന്ന​തും. ജ​നു​വ​രി 21നാ​ണ് ഉൗ​ബ​ർ ഈ​റ്റ്സ് സൊ​മാ​റ്റോ ക​ന്പ​നി ഏ​റ്റെ​ടു​ക്കു​ന്ന​ത്.

അ​തോ​ടെ ഉൗബ​റി​ന്‍റെ തൊ​ഴി​ലാ​ളി​ക​ളും സൊ​മാ​റ്റോ​യു​ടെ ഭാ​ഗ​മാ​യി. ഇ​തി​നു​ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ ഒ​രു വി​ഭാ​ഗം സ​മ​രം ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്ന​ത്. രാ​ത്രി​യെ​ന്നും പ​ക​ലെ​ന്നു​മി​ല്ലാ​തെ ഏ​തു സ​മ​യ​ത്തും ഭ​ക്ഷ​ണ​പ്പൊ​തി സു​ര​ക്ഷി​ത​മാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​ക്കു​ന്ന​വ​രാ​ണ് ഡെ​ലി​വ​റി ബോ​യ്സ്.

സൊ​മാ​റ്റോ ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ മു​ന്പു ല​ഭി​ച്ചി​രു​ന്ന ക​മ്മീ​ഷ​ൻ വെ​ട്ടി​ക്കു​റ​ച്ച​താ​ണ് ഇ​പ്പോ​ൾ സ​മ​ര​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. ഡെ​ലി​വ​റി​ക്കു​ള്ള ദൂ​രം കൂ​ടി​യാ​ലും നി​ശ്ചി​ത നി​ര​ക്കി​ൽ​നി​ന്നും ക​മ്മീ​ഷ​ൻ കൂ​ടു​ന്നി​ല്ല, ക്യാ​ഷ് ഓ​ണ്‍ ഡെ​ലി​വ​റി സം​വി​ധാ​നം നി​ർ​ത്തി, ക​സ്റ്റ​മ​ർ ന​ൽ​കു​ന്ന ഡെ​ലി​വ​റി ചാ​ർ​ജ് ഡെ​ലി​വ​റി ബോ​യ്സി​നു കി​ട്ടു​ന്നി​ല്ല എ​ന്ന പ​രാ​തി​ക​ളാ​ണ് ഈ ​തൊ​ഴി​ലാ​ളി​ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

ഏ​തു സ​മ​യ​ത്തും ജോ​ലി ഉ​പേക്ഷിക്കാം എ​ന്നു​ള്ള എ​ഗ്രി​മെ​ന്‍റ് നി​ല​നി​ൽ​ക്കെ സ​മ​ര​ത്തി​നി​റ​ങ്ങി​യാ​ൽ ക്രി​മി​ന​ൽ കേ​സ് കൊ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി​യും സൊ​മാ​റ്റോ​യു​ടെ അ​ധി​കൃ​ത​രി​ൽ നി​ന്നു​മു​ണ്ടാ​യെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

Related posts

Leave a Comment