മൃഗശാലയില്‍ യുവാവിനെ കടുവ കടിച്ചുകുടഞ്ഞു! സംഭവം ഭാര്യയും കുഞ്ഞും നോക്കിനില്‍ക്കെ; ദാരുണ ദൃശ്യങ്ങളുടെ വീഡിയോ പുറത്ത്

65039_1485745014ചൈനയിലെ മൃഗശാലയില്‍ ഭാര്യയും കുഞ്ഞും നോക്കിനില്‍ക്കെ യുവാവിനെ കടുവ കടിച്ചുകൊന്നു. നിങ്‌ബോയിലെ യൂംഗര്‍ വൈല്‍ഡ്‌ലൈഫ് പാര്‍ക്കിലാണ് ദാരുണമായ സംഭവം. കടുവ യുവാവിനെ അതിന്റെ താവളത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിന്റെയും കഴുത്തില്‍ കടിച്ച് കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ആരെയും നടുക്കുന്നതാണ് കാഴ്ചക്കാരിലൊരാള്‍ പകര്‍ത്തിയ ഈ വീഡിയോ.

യുവാവ് കടുവക്കൂട്ടില്‍ അകപ്പെട്ടപ്പോള്‍ത്തന്നെ കാഴ്ചക്കാര്‍ ബഹളംവച്ച് ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാല്‍, യുവാവിനെ കടുവകളില്‍നിന്ന് മോചിപ്പിക്കാന്‍ ഒരു മണിക്കൂറോളമെടുത്തു. പടക്കങ്ങളും ജലപീരങ്കിയുമുപയോഗിച്ച് കടുവകളെ തുരത്തുമ്പോഴേക്കും യുവാവ് മൃതപ്രായനായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. കൂട്ടിലുണ്ടായിരുന്ന കടുവകളെ ഇതിനിടെ വെടിവച്ചുകൊന്നതായും റിപ്പോര്‍ട്ടുണ്ട്.

കൂട്ടില്‍പ്പെട്ടുപോയ യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴൊക്കെ വലിയ കടുവകളിലൊന്ന് അയാളെ കടിച്ചുവീഴ്ത്തിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മറ്റു രണ്ടുകടുവകള്‍ കൂടി ഒപ്പമുണ്ടായിരുനന്നു. യുവാവ് എങ്ങനെയാണ് കടുവക്കൂട്ടിലേക്ക് വീണതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. സംഭവവത്തെത്തുടര്‍ന്ന് മൃഗശാല അടച്ചിടുകയും പോലീസും പ്രാദേശിക വനപാലകരും നിയന്ത്രണമേറ്റെടുക്കുകയും ചെയ്തു.

https://youtu.be/2IeChKcjulU

Related posts