സ്കൂളില്‍ തലകറങ്ങിവീണു; പരിശോധനയില്‍ അഞ്ചുമാസം ഗര്‍ഭിണി; സ്കൂള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Rape

മലന്പുഴ: പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ് തു. അകലമവാരം ഏലാക്ക് മൂപ്പന്‍ചോല ഇടക്കുളം വീട്ടില്‍ സിനില (30)നെയാണ് എഎസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

സ്കൂളില്‍ തലകറങ്ങിവീണ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്നു മനസിലായത്. െൈചല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്. മലന്പുഴ പോലീസ് കേസെടുത്തു.

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി യുവാവ് കഴിഞ്ഞ രണ്ടുവര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കുട്ടികളുടെ നേരെയുള്ള അതിക്രമം, മാനഭംഗം, പട്ടികജാതിക്കാര്‍ക്കു നേരെയുള്ള അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു സിനിലിന്‍റെ പേരില്‍ കേസെടുത്തിരിക്കുന്നത്.

Related posts