കൊച്ചി: സാധാരണക്കാരായ വനിതകള്‍ സമൂഹത്തിന്റെ വികസനത്തിനു നല്കിയ സംഭാവനകള്‍ക്ക് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് അംഗീകാരം നല്കി. “ഈസ്റ്റേണ്‍ ഭൂമിക ഐക്കണിക് വിമന്‍ ഓഫ് യുവര്‍ ലൈഫ്’ എന്ന പരിപാടിയുടെ ഭാഗമായി തെരഞ്ഞെടുത്ത 14 വനിതകളെയാണ് ലോക വനിതാദിനമായ ഇന്നലെ കൊച്ചി താജ് ഗേറ്റ്വേയില് നടന്ന ചടങ്ങില്‍ ആദരിച്ചത്.
കെഎസ്ഐഡിസി എംഡി ഡോ. എം. ബീന വിജയികള്‍ക്ക് ഉപഹാരം നല്കി. വിദ്യാഭ്യാസത്തിലും തൊഴില്‍ സംരംഭത്തിലുമെല്ലാം സ്ത്രീകള്‍ മുന്‍നിരയിലെത്തിയെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ കേരളത്തിലെ സ്ത്രീകള്‍ ഇന്നും പിന്നിലാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അവര്‍ പറഞ്ഞു.
ഈസ്റ്റേണ്‍ ഡയറക്ടറും ഈസ്റ്റേണ്‍ ഭൂമികയുടെ പേട്രണുമായ നഫീസ മീരാന്‍ പ്രശസ്തിപത്രം വിതരണം ചെയ്തു. ഈസ്റ്റേണ്‍ എംഡി ഫിറോസ് മീരാന്‍ സ്വാഗതവും ന്യൂ പ്രോഡക്ട് ഡെവലപ്മെന്റ് മേധാവി ശിവപ്രിയ നന്ദിയും പറഞ്ഞു.
പൊതുജനങ്ങള്‍ നിര്‍ദേശിച്ച വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളില്‍നിന്നാണ് 14 പേരെ തെരഞ്ഞെടുത്തത്. സീന ഷാനവാസ്, ഡോ. പി.എ. മേരി അനിത, മിനി ഫിലിപ്പ്, റഹീമ, ലേഖ, ഏലിയാമ്മ സക്കറിയ, സാലി കണ്ണന്, റിഫ സന്‍ബാഖ്, ജി. മേനോന്, നിഷ സ്നേഹക്കൂട്, ജിമി, സുമി, റെയ്മി, ജെസ്ന ജാഫര്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍.