ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ വിതരണത്തിന് നറുക്കെടുപ്പ്

BIS-MOBILEനോയിഡ: വിവാദങ്ങള്‍ക്ക് വഴിവച്ച റിംഗിംഗ് ബെല്‍സിന്റെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ഫ്രീഡം 251 വിതരണം പ്രഖ്യാപിച്ചിരിക്കുന്നത് നാളെ. ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും പ്രഖ്യാപനങ്ങളുമായി കമ്പനി രംഗത്തുതന്നെയുണ്ട്. ലഭിച്ച ബുക്കിംഗുകളില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ആദ്യ രണ്ടു ലക്ഷം പേര്‍ക്ക് ഫോണുകള്‍ നാളെ മുതല്‍ വിതരണം ചെയ്തുതുടങ്ങുമെന്നാണ് റിംഗിംഗ് ബെല്‍സിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം. സിഇഒ മോഹിത് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.

ലഭിച്ച ഏഴു കോടി ബുക്കിംഗുകളില്‍നിന്ന് ആദ്യ രണ്ടു ലക്ഷം പേര്‍ക്കാണ് നാളെ മുതല്‍ ഫോണ്‍ വിതരണം ചെയ്യുകയെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. തുടക്കം മുതല്‍ വിവാദങ്ങള്‍ പിന്തുടരുന്ന ഫ്രീഡം 251 ഫോണ്‍ തട്ടിപ്പാണോ അതോ യാഥാര്‍ഥ്യമാണോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ മേഖല.

Related posts