ന്യൂഡല്‍ഹി: സ്മാര്‍ട്ട്ഫോണ്‍ യുഗത്തിനു പുതിയൊരു മാറ്റം പ്രഖ്യാപിച്ചുകൊണ്ട് ട്യൂറിംഗ് റോബോട്ടിക്സ് ഇന്‍ഡസ്ട്രീസ് പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. ട്യൂറിംഗ് ഫോണ്‍ കാഡെന്‍സ എന്നു പേരിട്ടിരിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ശബ്ദ നിര്‍ദേശം വഴി സ്വിച്ച് ഓഫ്/ഓണ്‍ ചെയ്യാന്‍ കഴിയും. ബയോമെട്രിക് ഒഥന്റിക്കേഷന് വഴി ഉപയോഗിക്കുന്ന ആളുകള്‍ക്കാണ് ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുക.
5.8 ഇഞ്ച് ഡിസ്പ്ലേ, 12 ജിബി റാം, ഒരു ടിബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 500 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എക്സ്റ്റേണല്‍ സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. കൂടാതെ ഐമാക്സ് 6 കെയോടുകൂടിയ 60എംപി പിന് കാമറ, 20 എംപി ഡ്യുവല്‍ മുന്‍ കാമറ എന്നിവയുമുണ്ട്. നാലു സിം കാര്‍ഡുകള്‍ ഈ ഫോണില്‍ ഉപയോഗിക്കാനും കഴിയും. ട്യൂറിംഗിന്റെ സ്വന്തം ഓപ്പറേറ്റിഗ് സിസ്റ്റമായ സ്വോര്ഡ്ഫിഷാണിലാണ് കാഡെന്‍സ പ്രവര്‍ത്തിക്കുക. ഗ്രഫീനും ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍സും ചേര്‍ന്ന 27,000 എംഎഎച്ച് ബാറ്ററിയാണ് കാഡെന്സയുടെ പ്രധാന ആകര്‍ഷണം.