എട്ടുമാസം 1,696 വാഹനാപകടങ്ങൾ; കൊച്ചിയിൽ പൊലിഞ്ഞത് 91 ജീ​വ​ൻ; ഭൂരിഭാഗം അപകടങ്ങളും അലക്ഷ്യമായ ഡ്രൈവിംഗും അശ്രദ്ധയും മൂലമുണ്ടായതാണെന്ന് പോലീസ്

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ​എ​ട്ടു മാ​സ​ത്തി​നി​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞ​തു 91 ജീ​വ​ൻ. കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2017 ജ​നു​വ​രി മു​ത​ൽ ഓ​ഗ​സ്റ്റ് 31 വ​രെ​യു​ണ്ടാ​യ 1,696 വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യേ​റെ​പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. അ​പ​ക​ട​ങ്ങ​ളി​ൽ 1,150 എ​ണ്ണ​വും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗും അ​ശ്ര​ദ്ധ​യും​മൂ​ലം സം​ഭ​വി​ച്ച​താ​ണ്. അ​പ​ക​ട​ങ്ങ​ളി​ലാ​യി പ​രി​ക്കേ​റ്റ1,796 പേ​രി​ൽ1,160 പേ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മാ​യി​രു​ന്നെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

മ​രി​ച്ച​വ​രി​ൽ 43 പേ​ർ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​രാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്തു മ​ര​ണ​പ്പെ​ട്ട 18 പേ​രും ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യാ​ത്രി​ക​രി​ൽ 19 പേ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 59.5 ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​തും രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​യ്ക്കു 12 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ്.

യാ​ത്ര​യ്ക്കി​ടെ ഡ്രൈ​വ​ർ​മാ​ർ ഉ​റ​ങ്ങി​പ്പോ​യ​തി​നെ​ത്തു​ട​ർ​ന്നു മൂ​ന്ന് അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ത്ത​തും അ​മി​ത​വേ​ഗ​വും അ​ല​ക്ഷ്യ ഡ്രൈ​വിം​ഗും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു പ്ര​ധാ​ന​കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ അ​മി​ത വേ​ഗ​ത്തി​ന് 10,514 കേ​സു​ക​ളും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നു 3,885 കേ​സു​ക​ളും ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നു 20,155 കേ​സു​ക​ളും ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​നു 668 കേ​സു​ക​ളും പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ ലം​ഘി​ച്ച​തി​നും വ​ണ്‍​വേ തെ​റ്റി​ച്ച​തി​നും 3,165 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ ഇ​ട​തു​വ​ശം ചേ​ർ​ന്നു​ള്ള ഓ​വ​ർ​ടേ​ക്കിം​ഗ്, നോ ​പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തെ പാ​ർ​ക്കിം​ഗ് തു​ട​ങ്ങി മ​റ്റു കേ​സു​ക​ളി​ലെ​ല്ലാ​മാ​യി പോ​ലീ​സ് 52,541 കേ​സു​ക​ളു​മെ​ടു​ത്തു. കാ​ൽ​ന​ട യാ​ത്രി​ക​രും വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണെ​ന്നും പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts