മാസം തികയാതെ അപൂർവരോഗവുമായി ജനിച്ച കുഞ്ഞിന് ആലപ്പുഴ മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സ

അ​​​ന്പ​​​ല​​​പ്പു​​​ഴ: അ​​പൂ​​ർ​​വ രോ​​ഗ​​വു​​മാ​​യി മാ​​​സം തി​​​ക​​​യാ​​​തെ പി​​​റ​​​ന്ന കു​​​ഞ്ഞി​​​നെ സൗ​​​ജ​​​ന്യ​​​മാ​​​യി ചി​​​കി​​​ത്സി​​​ച്ച് ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ മാ​​തൃ​​ക​​യാ​​യി. അ​​​ടൂ​​​ർ പു​​​ത്ത​​​ൻ​​​പു​​​ര​​​യി​​​ൽ സ​​​ത്യ​​​ന്‍റെ​​​യും ദി​​​വ്യ​​​യു​​​ടെ​​​യും കു​​​ഞ്ഞാ​​​ണ് വ​​​ള​​​ർ​​​ച്ച പൂ​​ർ​​ണ​​മാ​​കാ​​തെ റെ​​​സ്പി​​​റേ​​റ്റ​​റി ഡി​​​സ്ട്ര​​​സ് സി​​​ൻ​​​ഡ്രം എ​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന​​​ത്. കു​​ഞ്ഞി​​ന് എ​​​ട്ടാ​​​ഴ്ച പ്രാ​​​യ​​​മാ​​​യ​​​പ്പോ​​​ൾ റെ​​​റ്റി​​​നോ​​​പ്പ​​​തി ഓ​​​ഫ് പ്രി​​​മെ​​​ച്യു​​​രി​​​റ്റി​​​യെ​​​ന്ന കാ​​​ഴ്ച ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന രോ​​​ഗാ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​യി.

ഗ​​ർ​​ഭാ​​വ​​സ്ഥ​​യി​​ൽ 24 ​ആ​​​ഴ്ച​​​യും അ​​​ഞ്ചു​​​ദി​​​വ​​​സ​​വും ക​​ഴി​​ഞ്ഞ മാ​​​ർ​​​ച്ച് 16നാ​​ണ് ദി​​​വ്യ ആ​​​ണ്‍കു​​​ഞ്ഞി​​​ന് ജ​​ന്മം ന​​​ല്കി​. അ​​​വ​​​യ​​​വ ​വ​​​ള​​​ർ​​​ച്ച പൂ​​ർ​​ണ​​മാ​​കാ​​ത്ത​​തി​​നാ​​ൽ ശി​​​ശു​​​വി​​​ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​​ത്യേ​​​ക പ​​​രി​​​ച​​​ര​​​ണം ന​​​ല്കി​​യി​​രു​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് കു​​ഞ്ഞി​​ന് കാ​​​ഴ്ച​​​വൈ​​​ക​​​ല്യ​​മു​​ള്ള​​താ​​യി ഓ​​​ഫ്താ​​​ൽ​​​മോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​ധ​​​ന്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​പ്പെ​​​ട്ട​​​ത്.

ന്യൂ​​​ബോ​​​ണ്‍ യൂ​​​ണി​​​റ്റ് മേ​​​ധാ​​​വി ഡോ. ​​​ഒ. ജോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡോ. ​​​ചി​​​ഞ്ചി​​​ലു, ഡോ. ​​​ജി​​​തി​​​ൻ, ഡോ. ​​​വി​​​ന്ദു​​ജ, ഡോ. ​​​ജീ​​​വ, ഡോ. ​​​ല​​​ല്ലു, ഡോ. ​​​മേ​​​ഘ, ഡോ. ​​​ല​​​ക്ഷ്മി, ഡോ. ​​​ജെ​​​സ്വി​​​ൻ, ഡോ. ​​​ആ​​​തി​​​ര എ​​​ന്നി​​​വ​​​രും ഹെ​​​ഡ്ന​​​ഴ്സ് അ​​​ന്പി​​​ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​ണ് കു​​ഞ്ഞി​​നെ ര​​ണ്ടു​​മാ​​സ​​ത്തോ​​ളം പ​​രി​​ച​​രി​​ച്ച​​ത്. നാ​​​ലു​​​ല​​​ക്ഷം ചെ​​​ല​​​വു​​​വ​​​രു​​​ന്ന ചി​​​കി​​​ത്സ​​​യാ​​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്കി​​​യ​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ ന​​വ​​ജാ​​ത ശി​​ശു​​വി​​ന് ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​രു ചി​​​കി​​​ത്സ ന​​​ല്കു​​​ന്ന​​​ത് ഇ​​താ​​ദ്യ​​​മാ​​​ണെ​​​ന്നും ശി​​​ശു​​​രോ​​​ഗ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​ശ്രീ​​​ല​​​ത​​​യും ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് ഡോ. ​​​ആ​​​ർ.​​​വി. രാം​​​ലാ​​​ലും പ​​​റ​​​ഞ്ഞു. മേ​​യ് 15നു ​​​ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്ത കു​​ഞ്ഞ് സു​​ഖ​​മാ​​യി​​രി​​ക്കു​​ന്നു.

Related posts