ആലപ്പുഴ തീരത്തടിഞ്ഞ ബാർജിലെ ജീവനക്കാരെ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി;  ക​പ്പ​ലി​നു പി​ന്നി​ൽ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു പോകുന്നതിനിടെ വടംപൊട്ടി കരയ്ക്കടിഞ്ഞതാകാമെന്ന് അധികൃതർ

ആലപ്പുഴ: നീർക്കുന്നം തീരത്തെത്തിയ ബാർജിലെ ജീവനക്കാരെ രക്ഷപ്പെടുത്താൻ നാവികസേന ശ്രമം തുടങ്ങി. ഇതിനായി സേനയുടെ ഹെലികോപ്റ്റർ നീർക്കുന്നത്തെത്തി. ബാർജിലെ ജീവനക്കാരെ എമിഗ്രേഷൻ നടപടികൾക്കായി തീരസംരക്ഷണ സേനയ്ക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

മൂ​ന്നു​ ദി​വ​സം പു​റം​ക​ട​ലി​ൽ അ​ല​ഞ്ഞ അ​ബു​ദാ​ബി അ​ൽ​ഫ​ത്താ​ൻ ഡോ​ക്കി​ന്‍റെ ബാ​ർ​ജ് തിങ്കളാഴ്ച രാ​വി​ലെ എ​ട്ടോ​ടെയാണ് നീ​ർ​ക്കു​ന്നം തീ​ര​ത്ത​ടി​ഞ്ഞത്. ക​പ്പ​ലി​നു പി​ന്നി​ൽ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്ന ബാ​ർ​ജ് ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് വ​ടം പൊ​ട്ടി ക​ര​യ്ക്ക​ടി​ഞ്ഞ​താ​കാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നു 180 മീ​റ്റ​ർ നീ​ള​മു​ള്ള ക​പ്പ​ലും ഫൈ​ബ​ർ ബോ​ട്ടും ക​യ​റ്റി​വ​ന്ന​താ​യി​രു​ന്നു ബാ​ർ​ജ്. ഇ​റാ​നി​ൽ​നി​ന്ന് ഇ​ന്തോ​നേ​ഷ്യ​യി​ലെ​ത്തി​യ ക​പ്പ​ൽ അ​ബു​ദാ​ബിയി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ വ​ടം​പൊ​ട്ടി ക​പ്പ​ലും ബാ​ർ​ജും വേ​ർ​പെ​ടുകയായിരുന്നു.

Related posts