Set us Home Page

മദ്യപാനം സ്ത്രീകളിൽ

ആധുനികവത്കരണത്തിന്‍റെയും നഗരജീവിതത്തിന്‍റെയും ഭാഗമായി കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്ത്രീകളിൽ മദ്യപാനം കൂടിവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സാന്പത്തിക ഭദ്രതയും പാർട്ടികളിലും ആഘോഷങ്ങളിലും സോഷ്യൽ ഡ്രിങ്കിങ്ങ് സ്റ്റാറ്റസിന്‍റെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞത് ഇതിന് ഒരു കാരണമാണ്.

മദ്യത്തിനടിമകളായതിനെ തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു. ജോലി സമ്മർദങ്ങൾ, കുടുംബപ്രശ്നങ്ങൾ എന്നിവ സാമൂഹിക ജീവിതത്തിന്‍റെ ഭാഗമായതോടെ ഒരു റഇലാക്സേഷനു വേണ്ടി മദ്യം രുചിച്ച് തുടങ്ങുന്നവർ പിന്നീട് ഇത് ഒരു ശീലമാക്കി മാറ്റുന്നു.

വീട്ടിലെ ആഘോഷങ്ങൾ മദ്യം രുചിച്ച് തുടങ്ങുന്നു. കുട്ടികൾ പിന്നീട് അവരുടെ ചെറിയ ബർത്ത് ഡേ പാർട്ടികളിലും ഫെയർവെൽ പാർട്ടികളിലും ഇത് ഉൾപ്പെടുത്തുന്നു. ആദ്യമാദ്യം ഒരു രസത്തിനായി മാത്രം തുടങ്ങുന്ന ശീലം പിന്നീട് പ്രതികൂല ജീവിതസാഹചര്യങ്ങളുണ്ടാകുന്പോൾ ഒരു ശീലമായി തന്നെ മാറുന്നു.

മദ്യപിക്കുന്നത് ആർക്കും ജീവിതപ്രശ്നങ്ങളിൽ നിന്നോ സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നോ ഒരു മോചനം ലഭിക്കുന്നില്ല. കുറച്ച് നിമിഷങ്ങൾ മാത്രം നിലനിൽക്കുന്ന ബോധമില്ലാത്ത ഒരവസ്ഥ മാത്രമാണത്. മദ്യപാനാസക്തി മറ്റേതു രോഗത്തെ പോലെയും ചികിത്സ ആവശ്യമുള്ളതാണ്. സ്വയം നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്ന് തോന്നുന്ന പക്ഷം ശരിയായ ദിശയിലുള്ള വിദഗ്ദോപദേശം തേടണം.

ചികിത്സ തേടുന്നത് സമൂഹമറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് കരുതി മൂടിവയ്ക്കുന്നതും വൈകിക്കുന്നതും കാര്യങ്ങൾ സങ്കീർണ്ണമാക്കും. ചെറിയ കൗണ്‍സിലിങ്ങും മനഃശാസ്ത്രപരമായ ചില സമീപനങ്ങൾ കൊണ്ടും ചികിത്സിക്കാൻ കഴിയുന്നത് വൈകും തോറും മരുന്നുകൾ കഴിക്കേണ്ട നിലയിലേക്ക് എത്തുന്നു.

അമ്മമാരുടെ മദ്യപാനം കുട്ടികളെയാണ് ഏറെ പ്രതികൂലമായി ബാധിക്കുക. അച്ഛൻ മദ്യപാനിയാണെങ്കിൽ കൂടി കുട്ടികൾ പലപ്പോഴും വഴിതെറ്റാത്തതിന്‍റെ കാരണം അമ്മമാരുടെ ബാലൻസിങ്ങ് കൊണ്ടാണ്. അവിടെയും തകരാറ് സംഭവിച്ച് കഴിഞ്ഞാൽ എന്താ ഉണ്ടാകുക. വീട്ടിലെ അരക്ഷിതത്വവും അവഗണനയും കുട്ടികളെ മറ്റു പല ചൂഷണവലയങ്ങളിലേക്കും കൊണ്ടു ചെന്നെത്തിക്കുന്നു. ’അമ്മയ്ക്കും അച്ഛനും ആകാമെങ്കിൽ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ’ എന്ന് ചോദിക്കുന്ന കുട്ടികളോട് എന്താ മറുപടി പറയുക.

ഗർഭകാലത്തെ അമ്മയുടെ മദ്യപാനംമൂലം കുഞ്ഞിനുണ്ടാകുന്ന ലക്ഷണങ്ങളാണ് ഫീറ്റൽ ആൽക്കഹോളിക് സിൻഡ്രോം. ഗർഭസ്ഥശിശുവിന്‍റെ മസ്തിഷ്കവികാസത്തിനും നാഡീവ്യൂഹവ്യവസ്ഥയ്ക്കും ശരിയായ വളർച്ചയ്ക്കും തകരാറുകൾ ഉണ്ടാക്കുന്നു. അംഗവൈകല്യങ്ങളോ ബുദ്ധിവൈകല്യങ്ങളോ ഉള്ള ഒരു കുഞ്ഞഇന്‍റെ ജനനത്തിന് കാരണമാകാം. പുരുഷ·രെക്കാൾ കൂടുതൽ മദ്യപിക്കുന്ന സ്ത്രീകളിൽ പ്രത്യുൽപാദനശേഷി കുറഞ്ഞ് വരുന്നതായി കാണുന്നു. ഇതുകൂടാതെ അനേകം മാരകരോഗങ്ങൾ ഒന്നിന് പിറകെ ഒന്നായി തേടിയെത്തുന്നു.

മദ്യപാനത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്ത് തന്നെയാണെങ്കിലും അതിൽ നിന്നനുഭവിക്കുന്ന ദുരന്തങ്ങളേക്കാൾ വലുതല്ല ഒരു കാരണവും. സ്ത്രീസ്വാതന്ത്ര്യവാദവും ഫെമിനിസ്റ്റ് ചിന്താഗതിയും പുരുഷനൊപ്പം നിൽക്കാൻ ആക്രോശിക്കുന്നത് നല്ലതുതന്നെ. പക്ഷെ അതിനർത്ഥം പുരുഷൻ കാണിക്കുന്നതെന്തും അല്ലെങ്കിൽ അനുഭവിക്കുന്നതെന്തും സ്ത്രീയും സ്വന്തമാക്കുന്നതാണോ.

അങ്ങനെ ഒരു സ്വാതന്ത്ര്യം നേടുന്നത് സ്ത്രീജീവിതത്തിൽ എന്ത് നേട്ടമുണ്ടാക്കുന്നു എന്ന് ഓരോ സ്ത്രീയും ചിന്തിക്കുന്നത് നന്നാവും. ഒരു കുടുംബത്തിന്‍റെ പുരുഷന്‍റെ കുറവുകളേയും ശീലങ്ങളേയും മറികടന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് തന്‍റെ കുഞ്ഞുങ്ങളുടെ ഭാവി ശോഭനപൂർണമാക്കുന്നതല്ലേ ഒരു സ്ത്രീയുടെ വിജയവും ലക്ഷ്യവും. ആ തിരിച്ചറിവിലേക്ക് നമ്മുടെ സഹോദരിമാർ എത്തുമെന്ന് പ്രതീക്ഷിക്കാം.

ഡോ. ഇന്ദു ശശികുമാർ MD (Ay)
അമല ആയുർവേദിക് ഹോസ്പിറ്റൽ, തൃശൂർ
0487 2303000.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS