വിവാഹ വാര്‍ത്ത വ്യാജമാണെന്നു അന്‍സിബ; പ്ര​ച​രി​ച്ച​ത് അ​ൻ​സി​ബ അ​ഭി​ന​യി​ച്ച ഷോ​ർ​ട്ട് ഫി​ലി​മി​ലെ ചി​ത്രം

ദൃ​ശ്യം എ​ന്ന ചി​ത്ര​ത്തി​ലു​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ ക​ലാ​കാ​രി​യാ​ണ് അ​ൻ​സി​ബ ഹ​സ​ൻ. ദൃ​ശ്യ​ത്തി​നു ശേ​ഷം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച താ​രം ബി​ഗ് സ്ക്രീ​നി​ൽ നി​ന്നു മി​നി സ്ക്രീ​നി​ലേ​ക്കും ചു​വ​ടുവ​ച്ചു. ന​ടി​യു​ടെ വി​വാ​ഹ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വി​വാ​ഹ വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി താ​രം രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്നു. ഒരു യു​വാ​വി​നൊ​പ്പം സെ​റ്റ് സാ​രി​യും തു​ള​സി​മാ​ല​യു​മാ​യി സി​ന്ദൂ​ര​വും തൊ​ട്ട് ചി​രി​ച്ചു നി​ൽ​ക്കു​ന്ന താ​ര​ത്തി​ന്‍റെ ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്.

ഒ​രു ഫേ​സ്ബു​ക്ക് ഗ്രൂ​പ്പി​ലാ​ണ് അ​ൻ​സി​ബ​യു​ടെ വി​വാ​ഹ ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ ഹി​ന്ദു-മു​സ്ലിം അ​ല്ലാ​തെ മ​നു​ഷ്യ​നാ​യി കാ​ണാ​ൻ മാ​ത്രം മ​ന​സു​ള്ള​വ​ർ ലൈ​ക്ക​ടി​ക്കൂ… എ​ന്ന കു​റി​പ്പും ചി​ത്ര​ത്തി​നൊ​പ്പം പോ​സ്റ്റ് ചെ​യ്തി​രു​ന്നു. വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തിയ ഈ ​പോ​സ്റ്റ് ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​ൻ​സി​ബ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​തി​നു പ്ര​തി​ക​ര​ണ​വു​മാ​യാ​ണ് അ​ൻ​സി​ബ ഫേ​സ് ബു​ക്ക് ലൈ​വി​ലൂ​ടെ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ഭി​ന​യി​ച്ച ലൗ ​മേ​റ്റ്സ് എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ലെ ഒ​രു സീ​നെ​ടു​ത്താ​​ണ് വി​വാ​ഹഫോ​ട്ടോ​യെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച​ത്.

കൂ​ടെ അ​ഭി​ന​യി​ച്ച ആ​ൾ​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ വ​ച്ച് ഞാ​ൻ വി​വാ​ഹി​ത​യാ​യി എ​ന്ന് നി​ങ്ങ​ൾ​ക്കെ​ങ്ങ​നെ പോ​സ്റ്റ് ഇ​ടാ​ൻ ക​ഴി​ഞ്ഞു. ഇ​തൊ​രു സാ​മു​ദാ​യി​ക പ്ര​ശ്ന​മാ​യി മാ​റുന്ന സാ​ഹ​ച​ര്യം വ​ന്ന​തുകൊ​ണ്ടാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​ത്. ഞാ​ൻ ഇ​പ്പോ​ഴും അ​വി​വാ​ഹി​ത​യാ​ണ്. ഉ​ട​നൊ​ന്നും വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മി​ല്ല- താ​രം പ​റ​യു​ന്നു. അ​ൻ​സി​ബ ഹ​സ​ൻ വി​വാ​ഹി​ത​യാ​യി എ​ന്ന പേ​രി​ൽ ചി​ല ഓ​ണ്‍ ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളും വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ൽ ഖേ​ദി​ച്ച് ഓ​ണ്‍​ലൈ​ൻ ന​ൽ​കി​യ വാ​ർ​ത്ത​യു​ടെ ലി​ങ്കും അ​ൻ​സി​ബ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ഡി​റ്റോ​റി​യ​ൽ വി​ഭാ​ഗ​ത്തി​ന്‍റെ പി​ഴ​വ് മൂ​ലം സം​ഭ​വി​ച്ച വാ​ർ​ത്ത, പി​ന്നീ​ട് പി​ഴ​വ് മ​ന​സി​ലാ​ക്കി​യ നി​മി​ഷം ത​ന്നെ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഞ​ങ്ങ​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് നി​ര​വ​ധി പേ​രി​ലേ​ക്ക് എ​ത്തി​യ വാ​ർ​ത്ത അ​ൻ​സി​ബ​യ്ക്ക് വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ​താ​യി മ​ന​സി​ലാ​ക്കു​ന്നു. തെ​റ്റാ​യ വാ​ർ​ത്ത ന​ല്കാ​ൻ ഇ​ട​യാ​യ​തി​ലും ഇ​തു​മൂ​ലം അ​ൻ​സി​ബ ഹ​സ​ന് ഉ​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും മാ​ന​സി​ക​പ്ര​യാ​സ​ങ്ങ​ൾ​ക്കും നി​ർ​വ്യാ​ജം മാ​പ്പു ചോ​ദി​ക്കു​ന്നു എ​ന്നും ഖേ​ദ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts