ജീവനില്ലാത്തവയ്ക്കും ശവപറമ്പ്! ചരക്കുവിമാനങ്ങള്‍ മുതല്‍ ബോംബര്‍ വിമാനങ്ങള്‍ വരെ അടക്കം ചെയ്തിരിക്കുന്നു; അമേരിക്കയിലെ അരിസോണ മരുഭൂമി വിമാനങ്ങളുടെ ശവപറമ്പായതിനെക്കുറിച്ചറിയാം

thfhവിമാനങ്ങളുടെ ശവപ്പറമ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ, മനുഷ്യര്‍ക്ക് മാത്രമല്ല, ജീവനില്ലാത്ത വിമാനങ്ങള്‍ക്കുമുണ്ട് ശവപറമ്പുകള്‍. അമേരിക്കയിലാണ് ഈ അപൂര്‍വ്വ ശവപ്പറമ്പൊരുക്കിയിരിക്കുന്നത്. അരിസോണ എന്ന മരൂഭൂമിയെയാണ് വിമാനങ്ങളുടെ ശവപ്പറമ്പായി രൂപമാറ്റം നടത്തിയിരിക്കുന്നത്. അയ്യായിരത്തിലേറെ വിമാനങ്ങളാണ് അവസാന പറക്കലിനുശേഷം ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നത്. അരിസോണ മരുഭൂമിയിലെ കൊടും ചൂടില്‍ നിന്നും രക്ഷനേടാന്‍ ഈ വിമാനങ്ങള്‍ക്ക് മൂടുപടവും അണിയിച്ചിട്ടുണ്ട്.

article-0-1A2D11F5000005DC-891_964x1193

ഡേവിസ് മോന്റന്‍ എയര്‍ഫോഴ്സ് ബേസ് എന്നാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ അടക്കമുള്ളവയുടെ ശവപ്പറമ്പ് അറിയപ്പെടുന്നത്. എയറോസ്പേസ് മെയിന്റനന്‍സിലെ 309 ാം വിഭാഗവും റീജെനറേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഈ വിമാനങ്ങള്‍ പരിപാലിക്കുന്നത്. ഒരുകാലത്ത് അമേരിക്കയ്ക്കു വേണ്ടി വിവിധ യുദ്ധമുഖങ്ങളില്‍ ചീറി പാഞ്ഞിരുന്ന പോര്‍വിമാനങ്ങളാണ് പ്രായാധിക്യത്താല്‍ മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നതെന്നോര്‍ക്കണം. ചരക്കുവിമാനങ്ങള്‍ മുതല്‍ ബോംബര്‍ വിമാനങ്ങള്‍ വരെ ഇങ്ങനെ മരുഭൂമിയില്‍ നിരന്നുകിടക്കുകയാണ്. നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും സംഗീത വീഡിയോകള്‍ക്കുമൊക്കെ ഈ വ്യോമതാവളം കേന്ദ്രമായിട്ടുണ്ട്. നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ ഈ ശവപറമ്പില്‍ നിന്ന് ജന്മമെടുത്തിട്ടുണ്ട്.

article-2336804-1A2D1214000005DC-588_964x424

പലതരത്തിലുള്ള വിമാനങ്ങള്‍ ഇവിടെയുണ്ട്. അറ്റകുറ്റപണികള്‍ക്കുശേഷം തിരികെ പോകാവുന്നവ തൊട്ട് പ്രവര്‍ത്തിക്കാവുന്ന എല്ലാ ഭാഗങ്ങളും അഴിച്ചുമാറ്റപ്പെട്ടവ വരെയുണ്ട് ഇവിടെ. യുദ്ധകാലഘട്ടങ്ങളില്‍ അമേരിക്കയുടെ മുന്‍നിര പോരാളികളായിരുന്നവരാണ് ഈ വിമാനങ്ങള്‍. ആണവായുധശേഷിയുള്ള വിമാനങ്ങള്‍ വരെയുണ്ട് ഇവിടെ. യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ അഴിച്ച് മാറ്റി ഭൂമിയില്‍ വച്ചിരിക്കുന്ന നിലയിലാണ് ഈ വിമാനങ്ങള്‍ ഉള്ളത്. സോവിയറ്റ് സാറ്റലൈറ്റുകള്‍ക്ക് ഈ യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നവയല്ലെന്ന സൂചന നല്‍കുന്നതിന് വേണ്ടിയാണിത്. ഏകദേശം 2,600 ഏക്കറാണ് ഈ വിമാനങ്ങളുടെ ശവപ്പറമ്പിന്റെ വലിപ്പം. വിമാനങ്ങളുടെ ശവപറമ്പായി ഇവിടം തന്നെ തെരഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ട്. താഴ്ന്ന ഈര്‍പ്പവും സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്ന സ്ഥാനവും ഉപ്പുരസമുള്ള മണ്ണുമൊക്കെയാണ് ആ കാരണങ്ങള്‍.

Related posts