ഇ​ടി​മി​ന്ന​ലി​ൽ റീചാ​ർ​ജ് ബാ​റ്റ​റി പൊ​ട്ടിത്തെ​റി​ച്ചു; ന​ശി​ച്ച​ത് ഇ​രു​പ​തി​നാ​യി​രം രൂ​പ​യോ​ളം വി​ല വ​രു​ന്ന ബാ​റ്റ​റി​

Batteryവി​ല​ങ്ങാ​ട്: മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ശ​ക്ത​മാ​യി ഇ​ടിമി​ന്ന​ലി​ൽ റീചാ​ർ​ജ് ബാ​റ്റ​റി പൊ​ട്ടിത്തെ​റി​ച്ചു.​ത​രി​പ്പ​മ​ല​യി​ൽ വ​ന്യമൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച വൈ​ദ്യു​തി ക​ന്പിവേ​ലി​യു​ടെ റീ​ചാർജ് ബാ​റ്റ​റി​യും ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളുമാണ് ഇ​ടി​മി​ന്ന​ലി​ൽ പൊ​ട്ടിത്തെ​റി​ച്ച​ത്.​ ഇ​രു​പ​തി​നാ​യി​രം രൂ​പ​യോ​ളം വി​ല വ​രു​ന്ന ബാ​റ്റ​റി​യാ​ണ് മി​ന്ന​ലി​ൽ ന​ശി​ച്ച​ത്.

ത​രി​പ്പമ​ല​യി​ൽ കാ​ട്ടാ​നയി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി നാ​ശം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ പ്ര​കാ​രം മൂ​ന്നുമാ​സം മു​ന്പാ​ണ് ക​ന്പി വേ​ലി പു​ന:​സ്ഥാ​പി​ച്ച​ത്.​ക​ന്പിവേ​ലി​യി​ലേ​ക്കു​ള​ള വൈ​ദ്യു​തി ക​ട​ത്തി​വി​ടു​ന്ന​തി​ന് സ്ഥാ​പി​ച്ച ബാ​റ്റ​റി​യാ​ണ് പൊ​ട്ടി​ത്തെറി​ച്ച​ത്.​ ഇ​തോ​ടെ വ​ന്യമൃ​ഗ​ങ്ങ​ൾ വീ​ണ്ടും ജ​നവാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റ​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.​പൊ​ട്ടിത്തെ​റി​ച്ച ബാ​റ്റ​റി ഉ​ട​ൻ പു​ന​സ്ഥാ​പി​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അറിയിച്ചു.

Related posts