Set us Home Page

മരവിച്ച മനഃസാക്ഷി! അമ്മയും രണ്ടാനച്ഛനും എട്ടുവയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; സംഭവം കാ​ട്ടാ​ക്ക​ട​യി​ൽ

തിരുവനന്തപുരം: കാ​ട്ടാ​ക്ക​ട​യി​ൽ എട്ടുവയസുള്ള കുട്ടിയെ ചട്ടുകം വച്ച് പൊള്ളിക്കുകയും മർദിക്കുകയു ചെയ്ത രണ്ടാനച്ഛനും അ​മ്മ​യയ്ക്കുമെതിര ജാമ്യമില്ലാ കേസ്. ഇ​വ​രു​ടെ ക്രൂ​ര​മാ​യ മ​ർ​ദന​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ കൂ​ടി​യാ​യ എ​ട്ടു വ​യ​സു​കാ​ര​ൻ ഇ​പ്പോ​ൾ ചി​കി​ത്സയി​ലാ​ണ്. പ​ന്നി​യോ​ട് ക​ല്ലാ​മം സ്വ​ദേ​ശി​യാ​യ കുട്ടിയാണ് ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ ക്രൂ​ര​മാ​യ മ​ർ​ദന​ത്തി​ന് ഇ​ര​യാ​യ​ത്. കു​ഞ്ഞി​ന്‍റെ ര​ണ്ടാ​ന​ച്ഛ​ൻ സ​ന്തോ​ഷ്, അ​മ്മ ആ​ൻ​സി എ​ന്നി​വ​രാ​ണ് കുട്ടിയെ മർദിച്ചത്.

നി​സാ​ര കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ് സ​ന്തോ​ഷും ആ​ൻ​സി​യും ആ​ദ്യം കുട്ടിയെ അ​ടി​ച്ച​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​ന്‍റെ ചെ​വി​യി​ൽ അ​ടി​ച്ചു. മു​തു​ക​ത്തും കാ​ലി​ലും ക്രൂ​ര​മാ​യി മ​ർദി​ച്ചു. കു​ഞ്ഞ് നി​ല​വി​ളി​ച്ചു​കൊ​ണ്ട് ഓ​ടി​യ​പ്പോ​ൾ പ​ഴു​ത്ത ച​ട്ടു​കംകൊ​ണ്ട് അ​മ്മ​യും അ​ച്ഛ​നും ചേ​ർ​ന്ന് പൊ​ള്ളി​ക്കു​ക​യും ചെ​യ്തു. കു​ഞ്ഞ് അ​വ​ശ​നാ​യി വീ​ണു. ബ​ഹ​ളം കേ​ട്ട് ബ​ന്ധു​ക്ക​ൾ എ​ത്തി കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യയിലും തു​ട​ർ​ന്ന് ഡോ​ണ്‍​ബോ​സ്ക്കോ എ​ന്ന അ​നാ​ഥാ​ല​യ​ത്തി​ലും എ​ത്തി​ച്ചു. തു​ട​ർ​ന്ന് ബന്ധുക്കൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​രു​വ​ർ​ക്കും എ​തി​രെ കേ​സെടു​ത്ത​ത്.

രണ്ടാനച്ഛൻ ത​ന്നെ സ്ഥി​ര​മാ​യി മ​ർദി​ക്കാ​റു​ണ്ടെ​ന്നും കു​ട്ടി പ​റ​ഞ്ഞു. കു​ഞ്ഞി​ന്‍റെ പി​താ​വ് മരിച്ചുപോയ ശേഷമാണ് മാതാവ് മറ്റൊരു വിവാഹം കഴിച്ചത്. കു​ഞ്ഞി​നെ ഒ​ഴി​വാ​ക്കാ​നാ​ണ് ക്രൂ​ര​മാ​യി മ​ർദി​ക്കു​ന്ന​തെ​ന്നും ബ​ന്ധു​ക്ക​ൾ കാ​ട്ടാ​ക്ക​ട പോ​ലീ​സിന് മൊഴി നൽകി. ഇ​വ​ർ​ക്ക് എ​തി​രെ ജാ​മ്യ​മി​ല്ലാവ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

LEADING NEWS