സുഗതന്‍റെ ആത്മഹത്യ; പ്ര​വ​ര്‍​ത്ത​ക​രെ ജ​യി​ലി​ലി​ട്ട് പാ​ര്‍​ട്ടി​യെ തോ​ല്‍​പ്പി​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്ന് സിപിഐ

കു​ന്നി​ക്കോ​ട്: ഞ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ക​രെ ജ​യി​ലി​ലി​ട്ട് പാ​ര്‍​ട്ടി​യെ തോ​ല്‍​പ്പി​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്ന് സിപിഐ ​ജി​ല്ല സെ​ക്ര​ട്ട​റി എൻ. അ​നി​രു​ദ്ധ​ന്‍. ​പ്ര​വാ​സി സം​രം​ഭ​ക​നാ​യ സു​ഗ​ത​ന്‍റെ ആ​ത്മ​ഹ​ത്യ​യെ തു​ട​ര്‍​ന്ന് സി​പി ഐ ​നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വീ​ശ​ദീ​ക​ര​ണ​യോ​ഗം ഉ​ദ്‍​ഘാ​ട​നം ചെ​യ്ത് പ്രസംഗി ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.​

അ​ന്വേ​ഷ​ണം നി​ഷ്പ​ക്ഷ ഏ​ജ​ന്‍​സി​യ്ക്ക് വി​ട്ടാ​ല്‍ തെ​ളി​വ് കൊ​ടു​ക്കാ​ന്‍ ഞ​ങ്ങ​ള്‍ ത​യാ​റാ​ണ്.​സ്വ​യം​വി​മ​ര്‍​ശ​നം ഇ​ട​തു​മു​ന്ന​ണി​യു​ടെ ശൈ​ലി​യാ​ണ്.​ സിപി​എ​മ്മി​നെ പേ​ടി​ച്ച് പോ​കു​മെ​ന്ന് ക​രു​തേ​ണ്ട.​അ​വ​രാ​ണ് നി​ല​പാ​ട് തി​രു​ത്തേ​ണ്ട​ത്.​

മൂ​ന്ന് ചെ​റു​പ്പ​ക്കാ​രെ സ​ബ്ജ​യി​ലി​ല്‍ കൊ​ണ്ടി​ട്ട് പാ​ര്‍​ട്ടി​യെ ത​ക​ര്‍​ക്കാ​മെ​ന്ന് ക​രു​തേ​ണ്ട.​കേ​സെ​ടു​ത്ത ഓ​ഫീ​സ​ര്‍​ക്ക് എ​തി​രെ സിപിഐ ​നി​യ​മ​ന​ട​പ​ടി​യ്ക്ക് പോ​കു​ക​യാ​ണ്.​ അ​ന്ന് ഗ​വ​ണ്‍​മെന്‍റോ രാ​ഷ്ട്രീ​യ​ക്കാ​രോ കൂ​ടെ കാ​ണു​മെ​ന്ന് പോ​ലീ​സ് ക​രു​തേ​ണ്ടെ​ന്നും അ​നി​രു​ദ്ധ​ന്‍ കൂ​ട്ടി​ചേ​ര്‍​ത്തു.​

യോ​ഗ​ത്തി​ല്‍ ജോ​സ് ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ എ​ച്ച്.​രാ​ജീ​വ​ന്‍,ആ​ര്‍.​രാ​ജ​ന്‍, എ​സ്.​വേ​ണു​ഗോ​പാ​ല്‍, ജി.​ആ​ര്‍.രാ​ജീ​വ​ന്‍, കെ.​വാ​സു​ദേ​വ​ന്‍, വി​നോ​ദ്കു​മാ​ര്‍, എം.​ജി​യാ​സു​ദ്ദീ​ന്‍, അ​ജി​മോ​ഹ​ന്‍, എം.​ഗീ​രി​ഷ്, ബി​നു, സു​രേ​ഷ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

Related posts