കേരളത്തിന്‍റെ പാതിയിടങ്ങളിലും ദിലീപിന് ഭൂ സ്വത്ത്; ഏഴു ജില്ലകളിലായി ഭൂമി ഇടപാടുകൾ നടത്തിയിരിക്കുന്നത് മാർക്കറ്റ് വിലയിൽ നിന്നും കുറച്ച് കാണിച്ച്; കോട്ടയത്തും ഇടപാടുകൾ നടത്തിയതായി റിപ്പോർട്ട്

dileep jailകൊ​ച്ചി: ദി​ലീ​പി​ന്‍റെ ഭൂ​മി​യി​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​ന്ദ്ര എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ലു​വ പോ​ലീ​സ് ക്ല​ബ്ബി​ൽ എ​ത്തി​യ​താ​യി സൂ​ച​ന. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഗു​ഢാ​ലോ​ച​ന​യ്ക്ക് അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ദി​ലീ​പി​ന്‍റെ ഭൂ​മി​യി​ട​പാ​ടു​ക​ളും റി​യ​ൽ എ​സ്റ്റേ​റ്റ് ബ​ന്ധ​ങ്ങ​ളും പു​റ​ത്തു വ​ന്നി​രു​ന്നു.

കൊ​ച്ചി​യി​ൽ മാ​ത്രം 35ൽ ​അ​ധി​കം ഭൂ​മി​യി​ട​പാ​ടു​ക​ൾ ദി​ലീ​പ് ന​ട​ത്തി​യ​താ​യു​ള്ള രേ​ഖ​ക​ളാ​ണു പു​റ​ത്തു വ​ന്ന​ത്. കൊ​ച്ചി​ക്കു പു​റ​മെ ആ​റു ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി ഭൂ​മി​യി​ട​പാ​ടു​ക​ൾ ദി​ലീ​പ് ന​ട​ത്തി​യെ​ന്നാ​ണ് ജി​ല്ലാ ര​ജി​സ്ട്രാ​റു​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ന​ൽ​കി​യി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ലെ വി​വ​രം.

ദി​ലീ​പി​നു 55 ഇ​ട​ങ്ങ​ളി​ൽ ഭൂ​സ്വ​ത്തു​ണ്ടെ​ന്നാ​ണ് രേ​ഖ​ക​ളി​ൽ പ​റ​യു​ന്ന​ത്. മ​തി​പ്പു വി​ല​യി​ൽ​നി​ന്നും മാ​ർ​ക്ക​റ്റ് വി​ല​യി​ൽ​നി​ന്നും ഏ​റെ കു​റ​ച്ചു കാ​ണി​ച്ചാ​ണ് ദി​ലീ​പ് ഓ​രോ സ്ഥ​ല​മി​ട​പാ​ടു​ക​ളും ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ട്ട​യം കു​മ​ര​ക​ത്ത് അ​ഞ്ച് ഏ​ക്ക​റോ​ളം സ്ഥ​ലം ഒ​ന്ന​ര​ക്കോ​ടി രൂ​പ​യ്ക്കു വാ​ങ്ങി ര​ണ്ട​ര കോ​ടി​യി​ല​ധി​കം രൂ​പ​യ്ക്കാ​ണ് മ​റി​ച്ചു വി​റ്റി​രി​ക്കു​ന്ന​ത്.

ഇ​തു​പോ​ലെ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന ക​ച്ച​വ​ട​ങ്ങ​ളി​ൽ എ​ല്ലാം അ​ന​ധി​കൃ​ത​മാ​യാ​ണ് ന​ട​ത്തി​യ​തെ​ന്നു​ള്ള റി​പ്പോ​ർ​ട്ടാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. തൃ​ശൂ​രി​ലെ ചാ​ല​ക്കു​ടി​യി​ൽ കൊ​ച്ചി​യി​ലെ​ന്ന പോ​ലെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ ദി​ലീ​പി​ന്‍റെ പേ​രി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Related posts