വ​നാ​വ​കാ​ശ​നി​യ​മം: 163.79 ഏ​ക്ക​റി​ന് കൈ​വ​ശാ​വ​കാ​ശ രേ​ഖ ല​ഭി​ക്കും

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ വ​നാ​വ​കാ​ശ​നി​യ​മം 2006 പ്ര​കാ​രം ഭൂ​മി​യു​ടെ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള​ള കൈ​വ​ശ​രേ​ഖ ല​ഭ്യ​മാ​കു​ന്ന​തി​ന് 101 അ​പേ​ക്ഷ​ക​ൾ​ക്ക്് ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യു​ള​ള ജി​ല്ലാ​ത​ല സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു. ഇ​ത് പ്ര​കാ​രം 163.79 ഏ​ക്ക​ർ ഭൂ​മി​ക്കാ​ണ് കൈ​വ​ശ​രേ​ഖ ന​ൽ​കു​ക.

അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും 2014 മു​ത​ലു​ള​ള 2167 അ​പേ​ക്ഷ​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്. സ​ബ്ക​ളക്റ്റ​ർ ചെ​യ​ർ​മാ​നാ​യു​ള​ള സ​ബ്ഡി​വി​ഷ​ന​ൽ ക​മ്മി​റ്റി​യും തു​ട​ർ​ന്ന് അ​ന്തി​മ​മാ​യി ജി​ല്ലാ​ത​ല ക​മ്മി​റ്റി​യു​മാ​ണ് അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 60 അ​പേ​ക്ഷ​ക​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു.

ചേ​ബ​റി​ൽ ജി​ല്ലാ കളക്ട​ർ ഡി.​ബാ​ല​മു​ര​ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് 41 അ​പേ​ക്ഷ​ക​ൾ​ക്ക് കൂ​ടി അം​ഗീ​കാ​രം ന​ൽ​കി​യ​ത്. അ​ട്ട​പ്പാ​ടി​യി​ലെ പൂ​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 53 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി 90.67 ഏ​ക്ക​റും ഷോ​ള​യൂ​രി​ൽ ഏ​ഴ് അ​പേ​ക്ഷ​ക​ൾ പ്ര​കാ​രം 10.25 ഏ​ക്ക​റും അ​ഗ​ളി ഗൂ​ളി​ക്ക​ട​വി​ൽ 30 അ​പേ​ക്ഷ​ക​ൾ പ്ര​കാ​രം 31.32 ഏ​ക്ക​റും പ​ട്ടി​മാ​ള​ത്ത് 11 അ​പേ​ക്ഷ​ക​ളി​ൽ 31.55 ഏ​ക്ക​റി​നു​മാ​ണ് കൈ​വ​ശ​രേ​ഖ ല​ഭ്യ​മാ​കു​ക.

അ​ത​ത് പ്ര​ദേ​ശ​ത്തെ വ​നാ​വ​കാ​ശ സ​മി​തി​ക​ളാ​ണ് വ​നാ​വ​കാ​ശ​നി​യ​മ​പ്ര​കാ​രം ഭൂ​മി​ക്ക് കൈ​വ​ശ​രേ​ഖ​ക​ൾ​ക്കാ​യി അ​ത​ത് ഗ്രാ​മ​സ​ഭ​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ളി​ൽ റ​വ​ന്യു-​വ​നം- പ​ട്ടി​ക​വ​ർ​ഗ്ഗ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം സ​ബ്ഡി​വി​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ പ​രി​ശോ​ധ​ന​യ്ക്ക് സ​മ​ർ​പ്പി​ക്കും. മൊ​ത്ത​മു​ള​ള 2167 അ​പേ​ക്ഷ​ക​ളി​ൽ 640 എ​ണ്ണ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

1527 അ​പേ​ക്ഷ​ക​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ന്നു വ​രു​ന്നു. 568 ്അ​പേ​ക്ഷ​ക​ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി സ​ർ​വെ ന​ട​ന്നു വ​രു​ന്നു​ണ്ട്. നെ​ല്ലി​യാ​ന്പ​തി​യി​ലെ 185 അ​പേ​ക്ഷ​ക​ളി​ൽ ഇ.​എ​ഫ്.​എ​ൽ എ​ന്ന നി​ല​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി സ​ബ്ഡി​വി​ഷ​ന്ൽ ത​ല പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ജി​ല്ലാ ക​ല​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി

Related posts