അം​ല​യു​ടെ സെ​ഞ്ചു​റി പാ​ഴാ​യി; കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് തോ​ൽ​വി

win--panchbuച​ണ്ഡി​ഗ​ഡ്: ഹാ​ഷിം അം​ല​യു​ടെ സെ​ഞ്ചു​റി പാ​ഴാ​യി. ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് തോ​ൽ​വി. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 190 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഗു​ജ​റാ​ത്ത് ര​ണ്ടു പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ മ​റി​ക​ട​ന്നു. ഡ്വെ​യ്ൻ സ്മി​ത്തി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് ഗു​ജ​റാ​ത്തി​ന് വി​ജ​യ​മൊ​രു​ക്കി​യ​ത്.

പ​ഞ്ചാ​ബ് ഫീ​ൽ​ഡ​ർ​മാ​ർ കൈ​വി​ട്ട ക്യാ​ച്ചു​ക​ളും ഗു​ജ​റാ​ത്ത് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. സ്മി​ത്തി​ന്‍റെ​യും റെ​യ്ന​യു​ടെ​യും അ​ട​ക്കം മൂന്നു ക്യാ​ച്ചു​ക​ൾ പ​ഞ്ചാ​ബ് ഫീ​ൽ​ഡ​ർ​മാ​ർ കൈ​വി​ട്ടു.

സ്കോ​ർ: കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ്- 189/3(20). ഗു​ജ​റാ​ത്ത് ല​യ​ണ്‍​സ്- 192/4(19.4).

ആ​ദ്യം ബാ​റ്റു​ചെ​യ്ത പ​ഞ്ചാ​ബ് അം​ല​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും ഷോ​ണ്‍ മാ​ർ​ഷി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഗു​ജ​റാ​ത്തി​നു മു​ന്നി​ൽ കൂ​റ്റ​ൻ ല​ക്ഷ്യം വ​ച്ചു​നീ​ട്ടി​യ​ത്. സ്കോ​ർ ര​ണ്ടി​ൽ ഓ​പ്പ​ണ​ർ മാ​ർ​ട്ടി​ൻ ഗു​പ്റ്റി​ൽ പു​റ​ത്താ​യെ​ങ്കി​ലും ര​ണ്ടാം വി​ക്ക​റ്റി​ൽ അം​ല​യും മാ​ർ​ഷും ചേ​ർ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്ത 125 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട് പ​ഞ്ചാ​ബ് ഇ​ന്നിം​ഗ്സി​ന് അ​ടി​ത്ത​റ പാ​കി.

59 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു അം​ല​യു​ടെ ശ​ത​ക​നേ​ട്ടം. സെ​ഞ്ചു​റി നേ​ടി തൊ​ട്ട​ടു​ത്ത പ​ന്തി​ൽ പു​റ​ത്താ​കു​ന്ന​തി​നു മു​ന്പാ​യി അ​ഞ്ചു സി​ക്സ​റി​ന്‍റെ​യും എ​ട്ടു ബൗ​ണ്ട​റി​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ 104 റ​ണ്‍​സ് അ​ക്കൗ​ണ്ടി​ൽ ചേ​ർ​ക്കാ​ൻ അം​ല​യ്ക്കു ക​ഴി​ഞ്ഞു. ബേ​സി​ൽ ത​ന്പി​ക്കാ​യി​രു​ന്നു അം​ല​യു​ടെ വി​ക്ക​റ്റ്. നേ​ര​ത്തെ, മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ​യും അം​ല സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. ഒ​രു ഐ​പി​എ​ൽ സീ​സ​ണി​ൽ ര​ണ്ടു സെ​ഞ്ചു​റി നേ​ടു​ന്ന മൂ​ന്നാം ബാ​റ്റ്സ്മാ​നാ​ണ് അം​ല.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഗ്ലെ​ൻ മാ​ക്സ്വെ​ല്ലി​ന്‍റെ വ​ന്പ​ന​ടി​ക​ളും കൂ​ടി ചേ​ർ​ന്ന​പ്പോ​ൾ പ​ഞ്ചാ​ബ് സ്കോ​ർ 189ൽ ​എ​ത്തി. മാ​സ്ക്വെ​ൽ 11 പ​ന്തി​ൽ 20 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്തി​ന് ഡ്വെ​യ്ൻ സ്മി​ത്തും ഇ​ഷാ​ൻ കി​ഷ​നും ചേ​ർ​ന്നു മി​ക​ച്ച തു​ട​ക്കം ന​ൽ​കി. ഇ​രു​വ​രും ചേ​ർ​ന്ന് ഒ​ന്നാം വി​ക്ക​റ്റി​ൽ 91 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. സ്മി​ത്ത്(78), കി​ഷ​ൻ(29) എ​ന്നി​വ​ർ പു​റ​ത്താ​യ​ശേ​ഷ​മെ​ത്തി​യ സു​രേ​ഷ് റെ​യ്ന​യും ദി​നേ​ശ് കാ​ർ​ത്തി​കും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തോ​ടെ ഗു​ജ​റാ​ത്ത് വി​ജ​യ​ത്തി​ലേ​ക്കു ന​ട​ന്നു​ക​യ​റി. റെ​യ്ന 39 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യ​പ്പോ​ൾ കാ​ർ​ത്തി​ക് 35 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു.

Related posts