അ​​​ണ്ട​​​ര്‍ 17 ഫു​​​ട്‌​​​ബോ​​​ള്‍ ലോ​​​ക​​​ക​​​പ്പ്: കൊച്ചി സ്റ്റേ​​​ഡി​​​യം 15-നു ത​​യാ​​റാ​​കു​​മെ​​ന്നു മ​​​ന്ത്രി

kochi-stadiumകൊ​​​ച്ചി : അ​​​ണ്ട​​​ര്‍ 17 ഫു​​​ട്‌​​​ബോ​​​ള്‍ ലോ​​​ക​​​ക​​​പ്പി​​​നു വേ​​​ദി​​​യാ​​​കു​​​ന്ന കൊ​​​ച്ചി​​​യി​​​ലെ ക​​​ലൂ​​​ര്‍ രാ​​​ജ്യാ​​​ന്ത​​​ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ ന​​​വീ​​​ക​​​ര​​​ണം ഫി​​​ഫ അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി​​​യാ​​യ ഈ ​​മാ​​സം 15നു ​​ത​​​ന്നെ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​ൻ.

ക​​​ലൂ​​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ​​യും പ​​​രി​​​ശീ​​​ല​​​ന മൈ​​​താ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ന​​​വീ​​​ക​​​ര​​​ണ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തി​​​യ​​ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. എ​​ല്ലാ ​ജോ​​​ലി​​​ക​​​ളും ന​​​ല്ല വേ​​ഗ​ത്തി​​​ലാ​​​ണു നീ​​​ങ്ങു​​​ന്ന​​​ത്.

പ​​​രി​​​ശീ​​​ല​​​ന മൈ​​​താ​​​ന​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം പു​​​ല്ലു​​​പി​​​ടി​​​പ്പി​​​ക്ക​​ൽ പൂ​​​ര്‍​ത്തി​​​യാ​​​യി ക​​​ഴി​​​ഞ്ഞു. ക​​​ലൂ​​​ര്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ ഡ്രെ​​യി​​​നേ​​​ജു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജോ​​​ലി​​​ക​​​ള്‍ 15 നു​​​ള്ളി​​​ല്‍ തീ​​​ര്‍​ക്കും. 152 ശു​​​ചി​​​മു​​​റി​​​ക​​​ളു​​​ടെ​​​യും 34 മു​​​റി​​​ക​​​ളു​​​ടെ​​​യും നി​​​ര്‍​മാ​​​ണ ജോ​​​ലി​​​ക​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ത്ത​​​ന്നെ ഇ​​​വ​​​യു​​​ടെ നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യും.
കൂ​​​ടു​​​ത​​​ല്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ വ​​​ച്ചു മൂ​​​ന്നു ഷി​​​ഫ്ടി​​​ല്‍ ജോ​​​ലി ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ക​​​സേ​​​ര​​​ക​​​ള്‍ ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ജോ​​​ലി​​​ക​​ൾ നാ​​​ലു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ പൂ​​​ർ​​ത്തി​​​യാ​​​കും. മേ​​​ല്‍​പ​​​റ​​​ഞ്ഞ ന​​​വീ​​​ക​​​ര​​​ണ​​​ങ്ങ​​​ളെ​​​ല്ലാം നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തു തീ​​​ര്‍​ക്കും. ഇ​​​തു​​വ​​​രെ​​​യു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ഫി​​​ഫ​​സം​​​ഘം ക​​​ഴി​​​ഞ്ഞ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​ല്‍ തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Related posts