ഇടുക്കിയുടെ വന്യതയുമായി ടിനി ടോമിന്റെ കാലിയന്‍ തിയറ്ററുകളിലേക്ക്

വ്യത്യസ്ത കഥാപാത്രങ്ങളുമായി ടിനി ടോമും, മേഘനാഥനും. ഇടുക്കിയുടെ ഗ്രാമീണ അന്തരീക്ഷത്തില്‍ ചിത്രീകരിച്ച കാലിയന്‍ എന്ന സിനിമ ഈ മാസം 22നു തീയറ്ററുകളില്‍ എത്തുന്നു. രാഘവനാശാന്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് ടിനി ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ അഭിനയത്തില്‍ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് മേഘനാഥന്‍ നാച്ചിമുത്തുവായി അവതരിപ്പിച്ചിരിക്കുന്നത്.

രണ്ടു വ്യത്യസ്ത ഗറ്റപ്പിലാണ് ടിനിയും, മേഘനാഥനും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആരും ഇറങ്ങാത്ത ഇടുക്കിയുടെ അപകടകാരിയായ പെരിയാറിലെ കരിമ്പന്‍ കുത്തില്‍ വടത്തില്‍ ക്യാമറ കെട്ടിത്തുക്കി ഇങ്ങിയപ്പോള്‍ ആരും കാണാത്ത ദ്യശ്യങ്ങള്‍ ജീവന്‍ പണയം വച്ചു ചിത്രികരിക്കാന്‍ സാധിച്ചതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

ജിജോ പാങ്കോടിന്റെ സംവിധാനത്തില്‍ പ്രേംജി ഛായാഗ്രഹണം ചെയ്ത കാലിയന്‍ ടിനി ടോമിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാലചന്ദ്രന്‍ ചുള്ളിക്കാട്, ശിവജി ഗുരുവായൂര്‍, തമിഴ് നടന്‍ നിതിന്‍ ജോര്‍ജ്ജ്, കോട്ടയം പുരുഷന്‍, കുലപ്പുള്ളി ലീല, ഗ്രേയിസ് ആന്റണി എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. മോഹന്‍ പുറപ്പുഴയുടെ കലാസംവിധാനാവും, പട്ടണം റഷിദിന്റെ മേയ്ക്കപ്പും, സുനിഷ് സബാസ്റ്റ്യന്റ ചിത്രസംയോജനവും ചിത്രത്തിന്റെ ഭാഗമാണ്. ചിഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുഭാഷ് ഇളംപല്‍ ആണ്.

Related posts