ടീം ഇന്ത്യയെ വിജയത്തിലെത്തിക്കാനായത് സ്വപ്നതുല്യ നേട്ടമെന്ന് കാർത്തിക്

കൊ​ളം​ബോ: ത്രി​രാ​ഷ്ട്ര ട്വ​ന്‍റി-20 പ​ര​മ്പ​ര​യു​ടെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ടീം ​ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കാ​നാ​യ​ത് സ്വ​പ്ന തു​ല്യ​മാ​യ നേ​ട്ട​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ താ​രം ദി​നേ​ശ് കാ​ർ​ത്തി​ക്. ഫൈ​ന​ലി​ൽ ക​ളി​ച്ച ഷോ​ട്ടു​ക​ൾ ന​ന്നാ​യി പ​രി​ശീ​ലി​ച്ചി​രു​ന്നു​വെ​ന്നും കാ​ർ​ത്തി​ക് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി ത​നി​ക്ക് പൂ​ർ​ണ പി​ന്തു​ണ ത​ന്ന ടീം ​സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫി​നോ​ടാ​ണ് ഏ​റെ ക​ട​പ്പാ​ടെ​ന്നും കി​രീ​ടം നേ​ടാ​നാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ ടൂ​ർ​ണ​മെ​ന്‍റി​ലെ മ​റ്റ് ജ​യ​ങ്ങ​ൾ അ​പ്ര​സ​ക്ത​മാ​യേ​നെ എ​ന്നും കാ​ർ​ത്തി​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഫൈ​ന​ലി​ൽ അ​വ​സാ​ന പ​ന്തിൽ​വ​രെ ഉ​ദ്വേ​ഗം നി​റ​ച്ചാ​ണ് നീ​ല​പ്പ​ട​യെ കാ​ർ​ത്തി​ക് വി​ജ​യ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത്. അ​വ​സാ​ന പ​ന്തി​ൽ ജ​യി​ക്കാ​ൻ അ​ഞ്ചു റ​ൺ‌​സെ​ന്ന വെ​ല്ലു​വി​ളി കി​ടി​ല​ൻ സി​ക്സ​റി​ലൂ​ടെ മ​റി​ക​ട​ന്നാ​ണ് കാ​ർ​ത്തി​ക് ഇ​ന്ത്യ​ക്ക് ആ​വേ​ശ​ജ​യ​വും കി​രീ​ട​വും സ​മ്മാ​നി​ച്ച​ത്.

167 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യെ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ വി​ജ​യ് ശ​ങ്ക​റു​ടെ തു​ഴ​ച്ചി​ൽ തോ​ൽ​വി​യി​ലേ​ക്ക് വ​ലി​ച്ച​ടു​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​ണ് കാ​ർ​ത്തി​ക് അ​വ​ത​രി​ച്ച​ത്. കാ​ർ​ത്തി​ക് ക്രീ​സി​ലെ​ത്തു​മ്പോ​ൾ ര​ണ്ടോ​വ​റി​ൽ ഇ​ന്ത്യ​ക്ക് ജ​യി​ക്കാ​ൻ 34 റ​ൺ​സാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. നേ​രി​ട്ട ആ​ദ്യ പ​ന്ത് ത​ന്നെ കാ​ർ​ത്തി​ക് വേ​ലി​ക്കെ​ട്ടി​നു മു​ക​ളി​ലൂ​ടെ പ​റ​ത്തി. ആ ​ഓ​വ​റി​ൽ കാ​ർ​ത്തി​ക് ആ​കെ നേ​ടി​യ​ത് 22 റ​ൺ​സ്!.

ഒ​ടു​വി​ൽ അ​വാ​സാ​ന ബോ​ളി​ൽ ജ​യി​ക്കാ​ൻ അ​ഞ്ച് റ​ൺ​സ് വേ​ണ​മെ​ന്നി​രി​ക്കെ ഓ​ഫ് സ്റ്റം​പി​ന് പു​റ​ത്തേ​ക്കു​പോ​യ പ​ന്തി​ൽ കാ​ർ​ത്തി​ന്‍റെ അ​ള​ന്നു​കു​റി​ച്ച ഷോ​ട്ട്. ബൗ​ണ്ട​റി ലൈ​നും ക​ട​ന്ന് പ​ന്ത് കൃ​ത്യം ല​ക്ഷ്യ​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്ത​പ്പോ​ൾ അ​മി​താ​ഹ്ലാ​ദ​ങ്ങ​ളി​ല്ലാ​തെ നി​റ​ചി​രി​യോ​ടെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു ഈ ​ഡ​ൽ​ഹി താ​രം.

 

Related posts