കുടുംബവഴക്കിലിടപെട്ട ഗൃഹനാഥനെ മരുകൻ മർദിച്ച് കൊലപ്പെടുത്തി; മൂത്തമകൾ സാബുവിന്‍റെ വീട്ടിൽ നടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നത്

മാ​ള: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് മ​രു​മ​ക​ന്‍റെ മ​ർ​ദ്ദ​ന​മേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മേ​ല​ഡൂ​ർ കു​ണ്ടേ​ലി തെ​റ്റ​യി​ൽ കു​ഞ്ഞ​പ്പ​നാ​ണ് (65) മ​രി​ച്ച​ത്. മ​രു​മ​ക​ൻ സാ​ബു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: കു​ഞ്ഞ​പ്പ​ന്‍റെ മൂ​ത്ത​മ​ക​ളു​ടെ ഭ​ർ​ത്താ​വാ​യ സാ​ബു ദി​വ​സേ​ന വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ വാ​ക്കേ​റ്റ​വും ത​ർ​ക്ക​വു​മു​ണ്ടാ​യി.

വ​ഴ​ക്കി​ലി​ട​പെ​ട്ട കു​ഞ്ഞ​പ്പ​നെ സാ​ബു പി​ടി​ച്ചു ത​ള്ളി. മ​റി​ഞ്ഞു​വീ​ണ ഇ​യാ​ൾ​ക്ക് ത​ല​യ്ക്കു പ​രി​ക്കേ​റ്റു. ഉ​ട​നെ മാ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. നെ​ടു​ന്പാ​ശേ​രി സ്വ​ദേ​ശി​യാ​യ കു​ഞ്ഞ​പ്പ​ൻ കു​ടും​ബ​സ​മേ​തം മേ​ല​ഡൂ​രി​ലാ​ണു താ​മ​സം. ഭാ​ര്യ: മ​ണി. മ​ക്ക​ൾ: മ​ഞ്ജു, അ​ഞ്ജു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts