ജീവിച്ച് തുടങ്ങും മുമ്പ്‌ ..! കായൽ കുറുകെ കടക്കവേ വള്ളം മറിഞ്ഞു നവവരൻ മരിച്ചു; മുങ്ങിതാണ ഭാര്യയെ രക്ഷപ്പെടുത്തിയെ ങ്കിലും യുവാവിന് സ്വയം രക്ഷപ്പെടാനായില്ല

death-lഅ​മ്പ​ല​പ്പു​ഴ: വ​ള്ളം മ​റി​ഞ്ഞു ഭ​ര്‍​ത്താ​വ് മ​രി​ച്ചു. ഭാ​ര്യ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം​വാ​ര്‍​ഡ് തോ​ട്ട​പ്പ​ള്ളി പു​ത്ത​ന്‍​പ​റ​മ്പി​ല്‍ അ​പ്പു​ക്കു​ട്ടൻ-​ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ഖി​ല്‍ (27) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഭാ​ര്യ ഉ​ണ്ണി​മാ​യ​യെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​ഖി​ലും ഭാ​ര്യ​യും അ​ഖി​ലി​ന്‍​റെ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വു​മാ​യി വീ​ട്ടി​ലേ​ക്കു ചെ​റു​വ​ള്ള​ത്തി​ല്‍ ടി.​എ​സ് ക​നാ​ലി​നു കു​റു​കെ പോ​കു​മ്പോ​ള്‍ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ണ്ണി​മാ​യ​യെ അ​ഖി​ല്‍ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് അ​ഖി​ല്‍ കാ​യ​ലി​ല്‍ മു​ങ്ങി​ത്താ​ണു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഖി​ലി​ന്‍​റെ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വ് നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ അ​ഖി​ലി​നെ ക​ര​ക്കെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ഉ​ണ്ണി​മാ​യ​യെ പി​ന്നീ​ട് ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​രു മാ​സം മു​മ്പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. ഹ​രി​പ്പാ​ടു​നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സും അ​മ്പ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് പോ​ലീ​സും എ​ത്തി​യാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.
– See more at:

Related posts