ഞങ്ങൾ തയ്യാർ..! പെൺകരുത്തിൽ കിണർ നിർമാണം; വളരെയധികം കഠിനാധ്വാനം ചെയ്യേണ്ട ഈ ജോലി തൊഴിലുറപ്പിലൂടെയാണ് വനിതകൾ ഏറ്റെടുത്തത്

kinarആലത്തൂർ: പെൺകരുത്തിൽ കിണർ നിർമാണം പുരോഗമിക്കുന്നു. കാവശേരി ചുണ്ടക്കാട് തീപ്പെട്ടി കമ്പനി റോഡിലെ പുഴയ്ക്കൽ ഗംഗാധരന്‍റെ വീട്ടുവളപ്പിലും കുമ്പാരത്തറ കിഴക്കേപ്പാടം സുനിതയുടെ പുറംതൊടിയിലുമാണ് തൊഴിലുറപ്പ് തൊഴിലാളികൾ കിണർ നിർമാണം നടത്തുന്നത്.

തൊഴിലുറപ്പിലെ പുതിയ സംരംഭമാണ് കിണർ നിർമാണം. പുരുഷന്മാർപോലും കഠിനാധ്വാനം ചെയ്യേണ്ടുന്ന തൊഴിലാണ് കിണർ നിർമാണം. ആ മേഖലയാണ് വനിതകൾ തൊഴിലുറപ്പിലൂടെ ഏറ്റെടുത്തിട്ടുള്ളത്.

ഏഴുപേരുള്ള സംഘം ഒമ്പതുദിവസമായി കിണർ നിർമാണം തുടങ്ങിയിട്ട്. 90 പേരുടെ ജോലിയാണ് ഒരു കിണറിന് അനുവദിച്ചിട്ടുള്ളത്. അതിനിടയിൽ പാറ കണ്ടെത്തിയാൽ തുടർന്ന് കുഴിക്കില്ല. പാറപൊട്ടിക്കുന്നതും കിണർ കെട്ടുന്നതുമെല്ലാം സ്‌ഥലമുടമയുടെ ചെലവിലാണ്. ജലക്ഷാമം രൂക്ഷമായിട്ടുള്ള സാഹചര്യത്തിൽ കിണറുകൾ നിർമിക്കുന്നത് വരുംവർഷങ്ങളിൽ ഗുണകരമാകുമെന്നതാണ് മെച്ചം.

Related posts