ലാൽ സലാം സഖാവേ..! പ​ത്താം ക്ലാ​സുകാരന്‍റെ കരവിരുതിൽ ഇഎംഎസിന്‍റെ വെങ്കല പ്രതിമ; മി​ഥു​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ പൂ​ര്‍​ത്തീ​ക​ര​ണം കൂ​ടി​യാ​ണ് ഈ വെങ്കല പ്രതിമ

midhun-ems-lത​ളി​പ്പ​റ​മ്പ്: പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി നി​ര്‍​മ്മി​ച്ച ഇ​എം​എ​സ് പ്ര​തി​മ 18ന് ​അ​നാ​ച്ഛാ​ദ​നം ചെ​യ്യും. വൈ​കു​ന്നേ​രം 6.30 ന് ​സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം എം.​വി.​ഗോ​വി​ന്ദ​നാ​ണ് പ്ര​തി​മ​യു​ടെ അ​നാ​ച്ഛാ​ദ​ന ക​ര്‍​മ്മം നി​ര്‍​വ്വ​ഹി​ക്കു​ന്ന​ത്.
സ്‌​കൂ​ള്‍ മേ​ള​ക​ളി​ല്‍ ശി​ല്‍​പ്പ​ങ്ങ​ള്‍ നി​ര്‍​മ്മി​ച്ച് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യ മി​ഥു​ന്‍ മ​നോ​ജാ​ണ് എ​ഴു​പ​ത് കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന വെ​ങ്ക​ല പ്ര​തി​മ സൗ​ജ​ന്യ​മാ​യി കീ​ഴാ​റ്റൂ​ര്‍ ഇ.​എം.​എ​സ് മ​ന്ദി​ര​ത്തി​ന് വേ​ണ്ടി നി​ര്‍​മ്മി​ച്ചു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

താൻ ആ​ദ്യ​മാ​യി നി​ര്‍​മ്മി​ക്കു​ന്ന വെ​ങ്ക​ല പ്ര​തി​മ  ഇ​എം​എ​സി​ന്‍റെ​താ​യി​രി​ക്ക​ണ​മെ​ന്ന മി​ഥു​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ പൂ​ര്‍​ത്തീ​ക​ര​ണം കൂ​ടി​യാ​ണ് ഇ​തോ​ടെ ന​ട​ക്കു​ന്ന​ത്.   ​രേ​ത​നാ​യ മ​നോ​ജി​ന്‍റെയും ജി​ഷ​യു​ടേ​യും മ​ക​നാ​യ ഈ ​കൊ​ച്ചു​ശി​ല്‍​പ്പി ഒ​രു പ്ര​തി​ഫ​ല​വും വാ​ങ്ങാ​തെ​യാ​ണ് പ്ര​തി​മ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.  ആ​റുമാ​സ​ത്തെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് മി​ഥു​ന്‍ പ്ര​തി​മ യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കി​യ​ത്. ദ​ല്‍​ഹി​യി​ലും, ക​ണ്ണൂ​ര്‍ കാ​ല്‍​ടെ​ക്സ് ജ​ങ്ങ്ഷ​നി​ലു​മു​ള്ള  എ​കെ​ജി പ്ര​തി​മ​ക​ളു​ടെ ശി​ല്പി കു​ഞ്ഞി​മം​ഗ​ലം നാ​രാ​യ​ണ​ന്‍ മാ​സ്റ്റ​റു​ടെ കു​ടും​ബ​ത്തി​ല്‍ നി​ന്നു​മാ​ണ് മി​ഥു​ന്‍ മ​നോ​ജി​ന്‍റെയും വ​ര​വ്. മി​ഥു​ന്‍റെ അ​മ്മാ​വ​ന്‍ ജീ​വ​നും പ്ര​തി​മാ നി​ര്‍​മ്മാ​ണ​ത്തി​ല്‍ വി​ദ​ഗ്ദ​നാ​ണ്. ശി​ല്പ​ക​ല​യി​ല്‍ ത​ന്‍റെ കു​ഞ്ഞു​വി​ര​ലു​ക​ള്‍ കൊ​ണ്ട് മി​ഥു​ന്‍ വി​സ്മ​യം സൃ​ഷ്ടി​ക്കു​മ്പോ​ള്‍ പ്ര​ചോ​ദ​ന​മാ​യി അ​മ്മാ​വ​ന്‍ ജീ​വ​നും കൂ​ടെ​യു​ണ്ട്.

ടി.​വി.​വി​നോ​ദ് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​പി​എം ത​ളി​പ്പ​റ​മ്പ് ഏ​രി​യാ സെ​ക്ര​ട്ട​റി പി.​മു​കു​ന്ദ​ന്‍ ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം നി​ര്‍​വ്വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ.​സു​രേ​ഷ്ബാ​ബു, ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍, കൗ​ണ്‍​സി​ല​ര്‍ പി.​പ്ര​കാ​ശ​ന്‍, പു​ല്ലാ​യി​ക്കൊ​ടി ച​ന്ദ്ര​ന്‍, കെ.​പി.​പ്ര​കാ​ശ​ന്‍, പി.​പി.​ര​മേ​ശ​ന്‍, എ​ന്‍.​ബൈ​ജു, സി.​ര​മേ​ശ​ന്‍, വി.​രാ​ഘ​വ​ന്‍, എം.​വി.​രാ​ഘ​വ​ന്‍, കെ.​ബി​ജു​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Related posts