പന്തളം സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട യുവാക്കൾ പോലീസിനെ വെട്ടിച്ച് നടന്നത് കിലോമീറ്ററുകൾ; രാത്രിയിൽ ഒളിവിൽ കഴിഞ്ഞത് പൂട്ടിക്കിടന്ന ഫാക്ടറിയിൽ; ആഡംബര ബൈക്കുകൾ മോഷ്ടിക്കുന്ന പ്രതികളുടെ രക്ഷപ്പെടൽ കഥയിങ്ങനെ…

പി​ടി​യി​ലാ​യ​ത് 30 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഡം​ബ​ര ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​വ​ർ പ​ന്ത​ളം: പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ര​ക്ഷപ്പെടുകയും മ​ധു​ര​യി​ൽ പി​ടി​യി​ലാ​വു​ക​യും ചെ​യ്ത ര​ണ്ട് പ്ര​തി​ക​ളും ആ​ദ്യ​ദി​നം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത് കൊ​ഴു​വ​ല്ലൂ​രി​ലെ കശുവണ്ടി ഫാ​ക്റി​യി​ൽ.

ചെ​ങ്ങ​ന്നൂ​ർ കൊ​ഴു​വ​ല്ലൂ​ർ ത​ല​ക്കു​ള​ഞ്ഞി കി​ഴ​ക്കേ​തി​ൽ സു​രേ​ഷ്(20), മ​ല​യാ​ല​പ്പു​ഴ ചേ​റാ​യി ഷി​ബു ഭ​വ​നി​ൽ ഷി​ജു(20) എ​ന്നി​വ​രാ​ണ് പ​ന്ത​ളം സ്റ്റേ​ഷ​നി​ൽ നി​ന്ന് ര​ക്ഷ​പെ​ടു​ക​യും പ​ത്ത് ദി​വ​സ​ത്തെ ഒ​ളി​താ​മ​സ​ത്തി​ന് ശേ​ഷം മ​ധു​ര​യി​ൽ നി​ന്ന് പി​ടി​യി​ലാ​വു​ക​യും ചെ​യ്ത​ത്.

ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് ഇ​രു​വ​രും സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​ട​ന്ന​ത്. ഇ​ട​റോ​ഡു​ക​ളി​ൽ കൂ​ടി കൊ​ഴു​വ​ല്ലൂ​രി​ൽ സു​രേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം അ​രീ​ക്ക​ര​യി​ൽ പൂ​ട്ടി​ക്കി​ട​ക്കു​ന്ന ക​ശു​വ​ണ്ടിഫാ​ക്ട​റി​യി​ൽ എ​ത്തി അ​വി​ടെ ത​ങ്ങി.അ​വി​ടെ നി​ന്ന് അ​ധി​ക​മാ​രും ശ്ര​ദ്ധി​ക്കാ​ത്ത ഇ​ട​റോ​ഡു​ക​ളി​ലൂ​ടെ രാ​ത്രി​യി​ൽ കാ​ൽ​ന​ട​യാ​യും പി​ക്ക​പ്വാ​നി​ലു​മാ​യാ​ണ് മാ​വേ​ലി​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

പി​ന്നീ​ട് ട്രെ​യി​നി​ൽ സേ​ല​ത്തെ​ത്തി. അ​വി​ടെ ഒ​രു ഉ​ത്സ​വ​സ്ഥ​ല​ത്ത് ത​ങ്ങി​യ ഇ​രു​വ​രും അ​ടു​ത്ത ദി​വ​സം മ​ധു​ര​യി​ൽ ഷി​ജു​വി​ന്‍റെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി അ​വി​ടെ ത​ങ്ങി. ഷി​ജു​വി​ന്‍റെ അ​ച്ഛ​ന്‍റെ സ്വ​ദേ​ശം മ​ധു​ര​യാ​ണെ​ന്ന സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും മ​ധു​ര​യി​ലെ എ​സ്ടി​ഡി ബൂ​ത്തി​ൽ നി​ന്ന് സു​രേ​ഷി​ന്‍റെ അ​മ്മ​യ്ക്ക് വ​ന്ന ഫോ​ണ്‍ കോ​ൾ പി​ന്തു​ട​ർ​ന്നു​മാ​ണ് പോ​ലീ​സ് മ​ധു​ര​യി​ലെ​ത്തു​ന്ന​തും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തും.

പ്ര​തി​ക​ളെ അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ​ന്ത​ളം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന ഏ​ഴ് മോ​ഷ​ണ​കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ കോ​ട​തി​യി​ലെ​ത്തി​ച്ച​ത്.ജൂ​നി​യ​ർ എ​സ്ഐ ആ​ൻ​ഡ്രി​ക് ഗ്രോ​മി, ഷാ​ഡോ പോ​ലീ​സി​ലെ എ​എ​സ്ഐ അ​ജി ശാ​മു​വ​ൽ, വി​ൽ​സ​ണ്‍, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മ​ധു​ര​യി​ൽ നി​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 30 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 14 ആ​ഡം​ബ​ര ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യി​രു​ന്നു ഇ​രു​വ​രും.

Related posts