അമ്മയ്ക്കു തുല്യം അമ്മ മാത്രം, വെള്ളത്തില്‍ വീണ മകനെ രക്ഷപ്പെടുത്താന്‍ അമ്മ അഞ്ചുമിനിറ്റ് തലയ്ക്കുമുകളില്‍ പൊക്കിപിടിച്ചു, ഒടുവില്‍ ജീവന്‍ വെടിഞ്ഞ് അമ്മ!

raaഅമ്മയ്ക്കു തുല്യം അമ്മ മാത്രം, വെള്ളത്തില്‍ വീണ മകനെ രക്ഷപ്പെടുത്താന്‍ അമ്മ അഞ്ചുമിനിറ്റ് തലയ്ക്കുമുകളില്‍ പൊക്കിപിടിച്ചു, ഒടുവില്‍ ജീവന്‍ വെടിഞ്ഞ് അമ്മ!

വെള്ളത്തില്‍ വീണ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച അമ്മയ്ക്ക് ദാരുണാന്ത്യം. യുഎസിലെ ലെയ്ക് പവല്‍ ദേശീയോദ്യാനത്തിലാണ് സംഭവം. കൊളറാഡോയിലെ ലേക്ക് വുഡില്‍ നിന്നുള്ള 35 വയസുകാരിയായ ചെല്‍സി റസലാണ് വെള്ളത്തില്‍വീണ തന്റെ രണ്ടു വയസുകാരന്‍ മകനെ തലയ്ക്ക് മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് സാഹസികമായി രക്ഷപ്പെടുത്തിയത്. മകനെ കൈകളിലുയര്‍ത്തിപ്പിടിച്ച് വെള്ളത്തിനടിയില്‍ അഞ്ചു മിനിറ്റോളം റസല്‍ നിന്നു.

പിന്നീട് റസലിന്റെ സഹോദരനെത്തിയാണ് ഇരുവരെയും കരയ്ക്കടുപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന റസലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൗസ്‌ബോട്ടില്‍ മറ്റു കുട്ടികളുമായി കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുഞ്ഞ് വെള്ളത്തില്‍ വീണത്. ഉടന്‍തന്നെ റസല്‍ വെള്ളത്തിലേക്കു എടുത്തു ചാടുകയായിരുന്നുവെന്ന് അവരുടെ സഹോദരന്‍ പറഞ്ഞു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related posts