രാത്രിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്! വാഹനത്തിനുനേരെ മുട്ട എറിഞ്ഞാല്‍ വാഹനം നിര്‍ത്തുകയോ വൈപ്പര്‍ ഇടുകയോ ചെയ്യരുത്; പോലീസിന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്

1ഇക്കാലത്ത് ഏതുവഴിക്കാണ് അപകടങ്ങളും അക്രമങ്ങളും കടന്നുവരിക എന്നത് ഊഹിക്കാവുന്നതിനപ്പുറമാണ്. പ്രത്യേകിച്ച് രാത്രി യാത്ര നടത്തുന്നവര്‍ക്ക് നേരെയുണ്ടാവുന്ന അക്രമങ്ങള്‍. രാത്രിയാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് നിയമപാലകര്‍ അടിക്കടി ആളുകള്‍ക്ക് ഉപദേശം നല്‍കാറുമുണ്ട്. രാത്രിയില്‍ യാത്ര ചെയ്യുന്നവരുടെ അറിവിലേക്കായി പുതിയൊരു മുന്നറിയിപ്പ് നല്‍കുകയാണ് പോലീസ്.

രാത്രിയില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ വാഹനത്തിനു നേരെ ആരെങ്കിലും മുട്ട എറിഞ്ഞാല്‍ വാഹനം നിര്‍ത്തുകയോ വൈപ്പര്‍ ഇടാന്‍ ശ്രമിക്കുകയോ ചെയ്യരുത് എന്നാണ് പോലീസ് പറയുന്നത്. വെള്ളവും സ്‌പ്രേ ചെയ്യരുത്. ഇതിലേതെങ്കിലും ചെയ്താല്‍ വാഹനമോടിക്കുന്ന വ്യക്തിക്ക് വാഹനത്തിന്റെ ഗ്ലാസിലൂടെയുള്ള കാഴ്ച പൂര്‍ണ്ണമായും തടസപ്പെടും. വാഹനം മുന്നോട്ടെടുക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ യാത്രക്കാര്‍ വാഹനത്തില്‍ നിന്നിറങ്ങുമ്പോള്‍ മറഞ്ഞിരിക്കുന്ന അക്രമികള്‍ അവരെ ആക്രമിക്കാനും കൊള്ളയടിക്കാനും സാധ്യതയുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. വൈപ്പര്‍ ഉപയോഗിക്കുകയോ വെള്ളം സ്‌പ്രേ ചെയ്യുകയോ ചെയ്യാതിരുന്നാല്‍ വാഹനം അത്യാവശ്യം ഓടിച്ചുപോവാന്‍ സാധിക്കും. കൊള്ളസംഘങ്ങള്‍ പ്രയോഗിച്ചു വരുന്ന പുതിയ മാര്‍ഗമാണിതെന്ന് പോലീസ് പറയുന്നു.

Related posts