ശരിയാക്കിത്തരാം..! യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീടിനുമുന്നിലെ യുവതിയുടെ ആത്മഹത്യാശ്രമം; യുവാവിനെതിരേ ഡി​വൈ​എ​ഫ്ഐ സ​മ​രം; മകനെയും കുടുംബത്തേയും മനപൂർവം അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് അമ്മയുടെ പരാതി

ചെ​ന്നീ​ർ​ക്ക​ര: പീ​ഡ​ന​ക്കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ യൂ​ത്ത്കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​യെ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ ചെ​ന്നീ​ർ​ക്ക​ര മേ​ഖ​ലാ ക​മ്മി​റ്റി. അ​തേ സ​മ​യം പ​ഞ്ചാ​യ​ത്ത് – ബ്ലോ​ക്ക് ഭ​ര​ണ ത​ല​ങ്ങ​ളി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച് ജ​ന​സ​മ്മ​തി നേ​ടി​യെ​ടു​ത്ത​തി​ന്‍റെ വി​ല​കു​റ​ച്ചു കാ​ണി​ച്ചു​കൊ​ണ്ട് ചി​ല​ർ സ്ത്രീ​പീ​ഡ​ന സം​ഭ​വം പ​ർ​വ​തീ​ക​രി​ച്ച് ത​ങ്ങ​ൾ​ക്കെ​തി​രെ ദ​ളി​ത് പീ​ഡ​നം ന​ട​ത്തു​ക​യാ​ണെ​ന്ന് യു​വാ​വി​ന്‍റെ മാ​താ​വും ബ​ന്ധു​ക്ക​ളും ആ​രോ​പി​ച്ചു.

രാ​വി​ലെ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം ഉ​പ​രോ​ധി​ച്ച യു​വാ​ക്ക​ളെ​യും എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വു​കൂ​ടി​യാ​യ യു​വാ​വ് ന​രി​യാ​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പ​താ​യാ​ണ് പ​രാ​തി.

നാ​ലു ദി​വ​സം മു​ന്പ് രാ​ത്രി വീ​ട്ടി​ലെ​ത്തി​യ യു​വ​തി​യെ യു​വാ​വി​ന്‍റെ അ​മ്മ​യും മ​റ്റൊ​രാ​ളും ചേ​ർ​ന്ന് അ​ടി​ച്ചെ​ന്നും ഇ​തേ തു​ട​ർ​ന്ന് കൈ​ത്ത​ണ്ട​യി​ലെ ഞ​ര​ന്പ് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​യെ ഇ​വ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ച്ച് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് വ​നി​താ സെ​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്താ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ന്നും യു​വ​തി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി ന​ല്കി​യി​രു​ന്നു.

എ​ന്നാ​ൽ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഡി​വൈ​എ​ഫ്ഐ ചെ​ന്നീ​ർ​ക്ക​ര മേ​ഖ​ലാ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തി​ലു​പ​രി ത​ന്‍റെ മ​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ടെ പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലെ യു​വാ​ക്ക​ളെ മ​ർ​ദി​ച്ച​തി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മു​ള​ള കേ​സി​ൽ വി​ചാ​ര​ണ നേ​രി​ട്ട ചി​ല വ്യ​ക്തി​ക​ൾ ത​ന്നെ​യും ത​ന്‍റെ മ​ക്ക​ളെ​യും വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും ഭ​ർ​ത്താ​വ് മ​രി​ച്ച താ​ൻ മ​ര​ണ​ഭീ​തി​യോ​ടെ​യാ​ണ് വീ​ട്ടി​ൽ ക​ഴി​യു​ന്ന​തെ​ന്നും യു​വാ​വി​ന്‍റെ മാ​താ​വും പ​രാ​തി ന​ൽ​കി.

ഉ​പ​രോ​ധ​ത്തി​ന് എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഭി​ലാ​ഷ് വി​ശ്വ​നാ​ഥ്, റ്റി.​റ്റി.​ജോ​ണ്‍​സ്, കെ.​കെ.​സ​ജി, എ.​പി.​അ​നു, മേ​ഖ​ലാ സെ​ക്ര​ട്ട​റി എം.​ആ​ർ.​മ​ധു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Related posts