വഴിയിൽ ചത്തുകിടന്ന പന്നിയെ തിന്നാ കുഴപ്പമാണോ..!  കാ​ട്ടു​പ​ന്നി​യു​ടെ മാം​സം ഭ​ക്ഷി​ച്ച ര​ണ്ടു​പേർ അറസ്റ്റിൽ;   തങ്ങൾ പാചകം ചെയ്ത് തിന്നത്  കാട്ടിൽ ചത്തുകിടന്ന പന്നിയെയെന്ന് പിടിയിലായവർ

മ​ണ്ണാ​ർ​ക്കാ​ട്: കാ​ട്ടു​പ​ന്നി​യു​ടെ മാം​സം ഭ​ക്ഷി​ച്ച കാ​രാ​കു​ർ​ശ്ശി സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. വെ​ള്ളി​യാ​ഴ്ച​യാ​ണ് കാ​രാ​കു​ർ​ശ്ശി ആ​ലി​പ്പാ​റ മ​ണി​ക​ണ്ഠ​ൻ, മാ​ഞ്ചു​ര​ണ്ട ബാ​ബു എ​ന്നി​വ​രെ​യാ​ണ് വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. ബാ​ബു​വി​ന്‍റെ തോ​ട്ട​ത്തി​ൽ വൈ​ദ്യു​തി​വേ​ലി​യി​ൽ ത​ട്ടി ച​ത്ത പ​ന്നി​യെ​യാ​ണ് ക​റി​വെ​ച്ച​തെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

കൂ​ട്ടാ​ളി​യാ​യ സു​നി​ൽ ഒ​ളി​വി​ലാ​ണ്. സു​നി​ലി​ന്‍റെ​യും, ബാ​ബു​വി​ന്‍റെ​യും വി​ട്ടി​ൽ കാ​ട്ടു​പ​ന്നി​യു​ടെ മാം​സം പാ​ച​കം ചെ​യ്യു​ന്ന വി​വ​ര​മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ ഡ​പ്യൂ​ട്ടി റെ​യ്ഞ്ച​ർ അ​ബ്ദു​ള്ള, വ​ന​പാ​ല​ക​രാ​യ ജേ​ക്ക​ബ്, മോ​ഹ​ന കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Related posts