മന്ത്രി അറിയാനായി..! കർഷകർക്ക് മുളയ്ക്കാത്ത വിത്തുകൾ നൽകി കൃഷി ഓഫീസ്; പരാതിപ്പെട്ടപ്പോൾ തിരിച്ചെടുക്കാം പക്ഷേ മാറ്റിനൽകാനാവില്ലെന്ന് അധികൃതർ

SEEDSവ​ര​ന്ത​ര​പ്പി​ള്ളി : ചെ​ള്ള് കു​ത്തി ന​ശി​പ്പി​ച്ച പ​യ​ർ വി​ത്തു​ക​ൾ കൃ​ഷി ഭ​വ​നി​ൽ നി​ന്നും ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തതായി പരാ തി.  ഉ​പ്പു​ഴി, ക​ര​യാം​പാ​ടം, മു​പ്ലി​യം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്ത പ​യ​ർ വി​ത്തു​ക​ളാ​ണ് ചെ​ള്ള് കു​ത്തി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​യ​ത്. പാ​ല​ക്കാ​ട് നാ​ഷ്ണ​ൽ സീ​ഡ് അ​ഥോ​റി​റ്റി​യി​ൽ നി​ന്നാ​ണ് വി​ത്തു​ക​ൾ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ചാ​ക്കു​ക​ൾ പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് ചെ​ള്ളു​ക​ൾ നി​റ​ഞ്ഞ പ​യ​ർ വി​ത്ത് കാ​ണ​പ്പെ​ട്ട​ത്.

​ഉ​പ്പു​ഴി പാ​ട​ശേ​ഖ​ര​ത്തി​ലെ അ​റു​പ​ത് ഏ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി കൊ​ണ്ടു  വ​ന്ന വി​ത്തു​ക​ൾ പൂ​ർ​ണ്ണ​മാ​യും ന​ശി​ച്ച നി​ല​യി​ലാ​ണ്.​ഉ​പ്പു​ഴി പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് മാ​ത്ര​മാ​യി 160 കി​ലോ വി​ത്താ​ണ് കൃ​ഷി​ഭ​വ​ൻ വ​ഴി എ​ത്തി​ച്ച​ത്.​ഒ​രു കി​ലോ വി​ത്തി​ന് 95 രൂ​പ​യും ക​ർ​ഷ​ക​രി​ൽ നി​ന്ന് വാ​ങ്ങി​യി​രു​ന്നു.​സ​മീ​പ​ത്തു​ള്ള പാ​ട​ശേ​ഖ​ര സ​മി​തി​ക​ളും സ​മാ​ന​മാ​യ രീ​തി​യി​ൽ പ​യ​ർ വി​ത്തു​ക​ൾ വാ​ങ്ങി​യി​രു​ന്നു. പ​കു​തി​യി​ൽ താ​ഴെ വി​ള​വ് ല​ഭി​ക്കു​മെ​ന്ന​റി​ഞ്ഞി​ട്ടും ഇ​തി​ൽ പ​ല ക​ർ​ഷ​ക​രും ഈ ​വി​ത്തു​ക​ൾ കൃ​ഷി ഇ​റ​ക്കി​യി​ട്ടു​ണ്ട്

നാ​ൽ​പ്പ​ത് കി​ലോ വീ​ത​മു​ള്ള ചാ​ക്കു​ക​ളി​ലാ​യാ​ണ് വി​ത്തു​ക​ൾ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.  വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​പ്പു​ഴി പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി ടി.​കെ.​സു​ബ്ര​ൻ കൃ​ഷി ഓ​ഫീ​സ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ന​ൽ​കി.​ഇ​തേ തു​ട​ർ​ന്ന് കൃ​ഷി ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സീ​ഡ് അ​ഥോ​റി​റ്റി​യി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ട​ശേ​ഖ​ര​ത്തി​ലെ​ത്തി വി​ത്തു​ക​ൾ പ​രി​ശോ​ധി​ച്ചു.​തി​രി​ച്ചെ​ടു​ക്കു​ന്ന വി​ത്തു​ക​ൾ മാ​റ്റി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ.​

എ​ന്നാ​ൽ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പു​തി​യ വി​ത്തു​ക​ൾ ന​ൽ​കു​ക​യോ അ​ല്ലെ​ങ്കി​ൽ പ​ണം തി​രി​ച്ചു​ന​ൽ​കു​ക​യോ ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ർ​ഷ​ക​ർ.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ കൃ​ഷി​ഭ​വ​നി​ൽ പ​രാ​തി ന​ൽ​കി.

Related posts