രോ​ഗ​സൗഖ്യത്തിലൂടെ ന​ല്കുന്ന സേ​വ​നം വ​ലു​തെന്ന് മെ​ട്രോ​മാ​ൻ പ​ദ്മ​വി​ഭൂ​ഷ​ണ്‍ ഡോ. ​ഇ. ശ്രീ​ധ​ര​ൻ

ഏ​ങ്ങ​ണ്ടി​യൂ​ർ: നാ​ടി​നു രോ​ഗ​ശാ​ന്തി പ​ക​രു​ന്ന​തി​ലൂ​ടെ എം.​ഐ ആ​ശു​പ​ത്രി സ​മൂ​ഹ​ത്തി​നു ന​ൽ​കു​ന്ന സേ​വ​നം വ​ലു​താ​ണെ​ന്നു മെ​ട്രോ​മാ​ൻ പ​ദ്മ​വി​ഭൂ​ഷ​ണ്‍ ഡോ. ​ഇ. ശ്രീ​ധ​ര​ൻ. ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ച മാ​മോ​ഗ്രാം യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് മാ​മോ​ഗ്രാം യൂ​ണി​റ്റി​ന്‍റെ ആ​ശീ​ർ​വാ​ദം നി​ർ​വ​ഹി​ച്ചു. പ്ര​ള​യ​ക്കെ​ടു​തി​ക​ളു​ണ്ടാ​യ​പ്പോ​ൾ നാ​ടി​നെ സ​ഹാ​യി​ച്ച ആ​ശു​പ​ത്രി​യാ​ണ് എം. ​ഐ. ആ​ശു​പ​ത്രി​യെ​ന്നു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.​പ​ദ്മ​വി​ഭൂ​ഷ​ണ്‍ ഡോ. ​ഇ. ശ്രീ​ധ​ര​ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ആ​ശു​പ​ത്രി​യു​ടെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ബി. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ക​ല്യാ​ണ്‍ സി​ൽ​ക്സ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ, ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യിം​സ് വ​ട​ക്കൂ​ട്ട് എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു.

വ​ർ​ഗീ​സ് കൊ​ള്ള​ന്നൂ​ർ സ​മ്മാ​നി​ച്ച കെ​ടാ​വി​ള​ക്ക് ആ​ർ​ച്ച്ബി​ഷ​പ് ഏ​റ്റു​വാ​ങ്ങി. തോ​മ​സ് കൊ​ള്ള​ന്നൂ​ർ, വി.​ആ​ർ. അ​നി​ൽ​കു​മാ​ർ, കൊ​ച്ചു​മാ​ത്യു പൊ​റ​ത്തൂ​ർ, ജോ​ണി ചാ​ല​യ്ക്ക​ൽ, വി.​എ​ൽ. പോ​ൾ (ഇ​സാ​ഫ്), ജോ​സ​ഫ് ത​ര​ക​ൻ, പി.​വി. സു​നി​ൽ​കു​മാ​ർ, സി​ബി​ൽ ത​ര​ക​ൻ, എ.​ഡി. കാ​ക്ക​പ്പ​ൻ ആ​ല​പ്പാ​ട്ട്, ഫാ. ​ടോ​ണി കാ​ക്ക​ശ്ശേ​രി, ഡോ. ​ജോ​യ് തോ​പ്പി​ൽ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് വി​ര​മി​ച്ച ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു.

എം.​ഐ. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഫ്രാ​ൻ​സീ​സ് ആ​ല​പ്പാ​ട്ട് സ്വാ​ഗ​ത​വും മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​വ​ർ​ഗീ​സ് പ​ഞ്ഞി​ക്കാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Related posts