Set us Home Page

ഇ​ട​യ്ക്ക് വ​രും പി​ന്നെ​യും പോ​കും! തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങി ശ്യാ​മി​ലി

ഇ​ട​യ്ക്ക് വ​രും പി​ന്നെ​യും പോ​കും- ശ്യാ​മി​ലി ഇ​ങ്ങ​നെ​യൊ​രു പാ​ത​യാ​ണ് സി​നി​മ മേ​ഖ​ല​യി​ൽ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ല​താ​ര​മാ​യി തി​ള​ങ്ങി​യ താ​രം ഒ​ടു​വി​ൽ മ​ല​യാ​ള​ത്തി​ൽ എ​ത്തി​യ​ത് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നാ​യി​ക​യാ​യാ​ണ്. വ​ള്ളീം തെ​റ്റി പു​ള്ളീം തെ​റ്റി​എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച ശേ​ഷം വി​ക്രം പ്ര​ഭു​വി​നൊ​പ്പം വീ​ർ ശി​വാ​ജി​യി​ലും ശ്യാ​മി​ലി എ​ത്തി​യി​രു​ന്നു.

പി​ന്നീ​ട് ഇ​ങ്ങോ​ട്ട് ശ്യാ​മി​ലി​യെ സി​നി​മ മേ​ഖ​ല​യി​ൽ ക​ണ്ടി​ട്ടി​ല്ല. തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ച് വ​രാ​നാ​ണ് ശ്യാ​മി​ലി ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ. അ​മ്മാ ഗി​രി ഇ​ല്ലു എ​ന്ന ചി​ത്ര​ത്തി​ൽ നാ​ഗ​സൂ​ര്യ​യു​ടെ നാ​യി​ക​യാ​യാ​ണ് ശ്യാ​മി​ലി എ​ത്തു​ക.

ന​ല്ല ക​ഥ​യ്ക്കു വേ​ണ്ടി​യു​ള്ള കാ​ത്ത​ിരി​പ്പി​ലാ​യി​രു​ന്നു താ​രം. തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ മ​റ്റ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ തു​ട​ങ്ങും.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS