ഭാഷയെ പേടിക്കാതെ സൗഹൃദങ്ങള്‍ പടുത്തുയര്‍ത്തൂ…

skype

മനുഷ്യരുടെ ഇടയില്‍ വ്യത്യസ്തമായ ഭാഷ എന്നും ഒരു കല്ലുകടിയാണ്. ഭാഷ അറിയത്തില്ല എന്ന ഒറ്റക്കാരണത്താല്‍ തന്നെ കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ഒന്ന് ആശയവിനിമയം നടത്തണമെങ്കില്‍ എന്തൊരു കഷ്ടപ്പാടാണ്. എന്നാല്‍ നിങ്ങളുടെ ഈ കഷ്ടപ്പാട് സ്‌കൈപ്പ് മനസിലാക്കിയിരിക്കുന്നു. ബുദ്ധിമുട്ടിന്റെ കാഠിന്യം കുറയ്ക്കുവാനായിരിക്കും പുതിയ ഫീച്ചറായ റിയല്‍ ടൈം ട്രാന്‍സ്‌ലേഷന്‍ എന്ന പദ്ധതിയുമായി സ്‌കൈപ്പ് രംഗത്തെത്തിയിരിക്കുന്നത്.

ഇതുവഴി ഏത് ഭാഷക്കാരോടും അനായാസം സംസാരിക്കാം എന്നതാണ് സവിശേഷത. ഇപ്പോഴിതാ ലാന്‍ഡ് ലൈനിലേക്കും മൊബൈല്‍ ഫോണി ലേക്കും വിളിക്കുന്ന കോളു കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കിയി രിക്കുക യാണ്. നിലവില്‍ സ്‌കൈപ്പ് ഒമ്പത് ഭാഷകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ചൈനീസ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, അറബിക്, റഷ്യന്‍ എന്നീ ഭാഷകളിലാണ് മൊഴിമാറ്റം ലഭിക്കുന്നത്.

സ്‌കൈപ്പിന്റെ ഏറ്റവും പുതിയ ആപ്പ് അപ്‌ഗ്രേഡ് ചെയ്യുന്നവര്‍ക്കാണ് ഈ സുന്ദര സൗഭാഗ്യത്തിന് ഭാഗ്യം ലഭിക്കുന്നത്. ഒരിക്കല്‍ ഈ ടോഗിള്‍ ഓണ്‍ ചെയ്തു കഴിഞ്ഞാല്‍ അപ്പുറത്ത് സംസാരിക്കുന്ന വ്യക്തിക്ക് മെസേജ് കാണിക്കും.
പരിഭാഷപ്പെടുത്തേണ്ടതിനാല്‍ കോള്‍ റെക്കോര്‍ഡ് ചെയ്യും. ഇക്കാര്യം മെസേജായി അറിയിക്കും. ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നത് ഈ ഫീച്ചര്‍ കൂടുതല്‍ മികച്ചതായി അനുഭവപ്പെടാന്‍ ഉപകരിക്കു മെന്നും സ്‌കൈപ്പ് പറയുന്നു. എന്തായാലും കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തുന്നതോടെ ലോകത്തെവിടെയുളളവര്‍ക്കും കൂടുതല്‍ സൗഹൃദ ബന്ധങ്ങല്‍ സ്ഥാപിക്കുവാന്‍ സാധിക്കും. അതായത് ഇനി ഭാഷയെ ഭയക്കാതെ ജീവിക്കാന്‍ സ്‌കൈപ്പ് അവസരം ഉണ്ടാക്കിത്തരുന്നതാണ്.

Related posts