അത് ആത്മഹത്യയല്ല, കൊലപാതകം! എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കുടുങ്ങി; കാട്ടാക്കടയില്‍ നടന്ന കൊടുംക്രൂരത ഇങ്ങനെ…

കാ​ട്ടാ​ക്ക​ട: എ​ട്ടു മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോലീസ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് സു​നി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ 21 രാ​വി​ലെ എ​ട്ടി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​റ്റി​ച്ച​ൽ ത​ച്ച​ൻ​കോ​ട് എ​രു​മ​ക്കു​ഴി സ്വ​ദേ​ശി ഷൈ​ന(28) യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ഷൈ​ന ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ഭ​ർ​ത്താ​വ് പ​റ​ഞ്ഞ​ത്. ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴേ​യ്ക്കും യു​വ​തി എ​ട്ടു മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ ഡോ​ക്ട​ർ​മാ​ർ കു​ഞ്ഞി​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ ഷൈ​ന മ​ര​ണ​പ്പെ​ട്ടു.

നെ​യ്യാ​ർ​ഡാം പോ​ലീ​സ് വീ​ട്ടി​ലെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം കൊ​ല​പാ​ത​മാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ഭ​ർ​ത്താ​വ് സു​നി​ലും കൂ​ട്ടു​കാ​ര​നാ​യ കു​മാ​റും വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം സു​നി​ലും കു​മാ​റും വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​യ്ക്ക് പോ​യി.

അ​ല്പ​സ​മ​യ​ത്തി​നു​ശേ​ഷം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ സു​നി​ൽ ഷൈ​ന​യെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നാ​ലെ ഷൈ​ന​യു​ടെ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു. ഇ​തി​നി​ടെ കു​മാ​റും തി​രി​ച്ചെ​ത്തി. കു​മാ​ർ സു​നി​ലി​നെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സു​നി​ൽ ഷൈ​ന​യു​ടെ ദേ​ഹ​ത്ത് തീ ​പ​ട​ർ​ത്തു​ക​യാ​യി​രു​ന്നു.

പൊ​ള്ള​ലേ​റ്റ ഷൈ​ന​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത് സു​നി​ലും കു​മാ​റും ചേ​ർ​ന്നാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളും സം​ശ​യം പോ​ലീ​സി​നോ​ട് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ സു​നി​ലി​നെ നെ​യ്യാ​ർ​ഡാം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

കാ​ട്ടാ​ക്ക​ട സി​ഐ വി​ജ​യ​രാ​ഘ​വ​ൻ, എ​സ്ഐ സ​തീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സു​നി​ലി​നെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഷൈ​ന ബാ​ങ്കി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യായിരുന്നു. ഓ​ട്ടോ ഡ്രൈ​വ​റാ​ണ് സു​നി​ൽ. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്.

Related posts