ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടോ? എങ്കില്‍ ഡ്രൈവിംഗ് ഒഴിവാക്കുക

drivingഡ്രൈവിംഗ് എന്നത് അത്യന്തം ശ്രദ്ധിച്ചുചെയ്യേണ്ട പ്രവര്‍ത്തിയാണ്. ചെറിയൊരു അശ്രദ്ധ മതി വലിയ അപകടത്തിനു വഴിയൊരുക്കാന്‍. പലരും പലപ്പോഴും പാതി ഉറക്കത്തിലും അശ്രദ്ധയിലും വാഹനമോടിച്ച് അപകടത്തില്‍പ്പെടാറുണ്ട്. ഡ്രൈവിംഗ് അപകടരഹിതമാക്കാന്‍ ചില മുന്‍കരുതലുകള്‍ എടുത്താല്‍മതി. ചിലപ്പോള്‍ ഡ്രൈവിംഗില്‍ പൂര്‍ണശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റിയെന്നുവരില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ യാത്ര ഒഴിവാക്കുക. ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡ്രൈവിംഗിന് താല്ക്കാലിക അവധി നല്കുക.

റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയാത്ത വിധം, കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക

തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നു വയ്ക്കുന്ന സാഹചര്യം ഉണ്ടാവുക

ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറി, അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ മനപ്പൂര്‍വ്വമല്ലാതെ ചിന്തിക്കുക

എളുപ്പത്തില്‍ ലഭിക്കാമായിരുന്ന ഒരു ഷോര്‍ട്ട് കട്ട് അല്ലെങ്കില്‍, ഇനി െ്രെഡവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു വ്യാകുലപ്പെടുക. തുടര്‍ച്ചയായി കോട്ടുവായിടുകയും, കണ്ണ് തിരുമ്മുകയും ചെയ്യുക.*

തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ അനുഭവപ്പെടുക. ശരീരത്തിനു മൊത്തത്തില്‍ ഒരു അസ്വസ്ഥത തോന്നുക

ഉറക്കത്തിലേക്ക് പൊടുന്നനവേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നല്‍ക്കുന്ന അപായസൂചനകളാണ് ഇതെന്ന് തിരിച്ചറിയണം. കേവലം സെക്കന്ടുകള്‍ മതി അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്ന വിധത്തില്‍ നിങ്ങളുടെ ശരീരം ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് മയങ്ങി വീഴും എന്നുള്ള തിരിച്ചറിവാണ് പ്രധാനം. ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ചെറുതെങ്കിലും ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ കഴിയുകയുള്ളൂ. ഓരോ മൈക്രോസെക്കന്ടില്‍ തലച്ചോറിന്റെ ശരിയായ നിയന്ത്രണവും ഇതിനു ആവശ്യമുണ്ട്.

െ്രെഡവിംഗില്‍ ഇക്കാര്യങ്ങള്‍ കൂടി മനസില്‍ വയ്ക്കുക

ദൂരയാത്രാ െ്രെഡവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങിയതിനു ശേഷം മാത്രം നീണ്ട െ്രെഡവിംഗിന് മുതിരുക.

ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളാണ് എങ്കില്‍, െ്രെഡവിംഗിനിടയില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍, നിര്‍ബന്ധമായും കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും ഒരു ലഘുനിദ്രയെടുക്കണം. ജീവിച്ചിരിക്കുന്നതിലും വലിയ തിരക്കുകള്‍ ഇല്ലെന്നു ഓര്‍മിക്കുക. ഇങ്ങനെ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോളും അല്പനേരത്തേക്ക് ഒരു ചെറിയ മയക്കം അനുഭവപ്പെടാം എന്നുള്ളത് കൊണ്ട് വളരെ ശ്രദ്ധയോടെ, വാഹനത്തിന്‍റെ വേഗം നിയന്ത്രിച്ചു വേണം വാഹനം ഓടിക്കാന്‍.

ഒരിക്കലും തിരക്ക് കൂട്ടരുത്. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുന്നതാണ് കാര്യം. യാത്രകളില്‍ അല്പം പോലും മദ്യപിക്കരുത്. മദ്യത്തിന് തലച്ചോറിനെ മന്ദതയിലാക്കും. കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രമിക്കുക.

Related posts