ദേശാടന പക്ഷികളെ കാണാം, വയൽകാറ്റ് ആസ്വദിക്കാം;  കോ​ൾ​പാടങ്ങളിലേക്ക് വിനോദയാത്ര ഒരുക്കുന്നു

തൃ​ശൂ​ർ: തൃ​ശൂ​രി​ന്‍റെ കോ​ൾ​പാ​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് അ​പൂ​ർ​വ​ങ്ങ​ളാ​യ ദേ​ശാ​ട​ന​പ​ക്ഷി​ക​ളെ​യും നാ​ട​ൻ​കി​ളി​ക​ളെ​യും ക​ണ്ട് മ​റ്റ് അ​ന​വ​ധി വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളു​മാ​യൊ​രു യാ​ത്ര​യ്ക്ക് അ​വ​സ​രം.കേ​ര​ള ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ലു​ള്ള അ​തി​ര​പ്പി​ള്ളി-​വാ​ഴ​ച്ചാ​ൽ-​തു​ന്പൂ​ർ​മു​ഴി ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് കൗ​ണ്‍​സി​ലാ​ണ് ഇ​ത്ത​ര​മൊ​രു യാ​ത്ര​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​ൾ​പാ​ട​ങ്ങ​ൾ കൂ​ടാ​തെ, ചേ​റ്റു​വ കാ​യ​ൽ, കാ​നോ​ലി ക​നാ​ലി​ൽ ക​ണ്ട​ൽ​കാ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ ബോ​ട്ടിം​ഗ്, ചാ​വ​ക്കാ​ട് ബീ​ച്ച് എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന പാ​ക്കേ​ജാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. രാ​വി​ലെ ഏ​ഴി​ന് ചാ​ല​ക്കു​ടി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് 7.30ന് ​തൃ​ശൂ​രി​ൽ എ​ത്തി കോ​ൾ​പാ​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് പ​ക്ഷി​ക​ളെ അ​ടു​ത്ത​റി​ഞ്ഞ് വ​യ​ൽ​കാ​റ്റേ​റ്റ് നീ​ങ്ങാം.

ഇ​തോ​ടൊ​പ്പം പ്ര​ഭാ​ത​ഭ​ക്ഷ​ണം പാ​ട​വ​ര​ന്പ​ത്തെ ചെ​റി​യ നാ​ട​ൻ ചാ​യ​ക്ക​ട​യി​ൽ​നി​ന്നാ​ണ്. തു​ട​ർ​ന്ന് ചേ​റ്റു​വ​യി​ലേ​ക്ക്. ഇ​വി​ടെ കാ​യ​ലി​നോ​ടു ചേ​ർ​ന്നു​ള്ള ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ റ​സ്റ്റോ​റ​ന്‍റി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കും. തു​ട​ർ​ന്ന് ചേ​റ്റു​വ കാ​യ​ലും കാ​നോ​ലി ക​നാ​ലും ഇ​ഴ​ചേ​രു​ന്ന പ​ക്ഷി​ക​ളു​ടെ പ​റു​ദീ​സ​യാ​യ ക​ണ്ട​ൽ​കാ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ ബോ​ട്ടിം​ഗ്.

കേ​ര​ള​ത്തി​ലെ ക​ണ്ട​ൽ സൗ​ന്ദ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​ത്തോ​ടൊ​പ്പ​മാ​ണ് ബോ​ട്ട് സ​വാ​രി. ക​ണ്ട​ലു​ക​ൾ​ക്കി​ട​യി​ലു​ള്ള അ​പൂ​ർ​വ​യി​നം ജ​ല​ജീ​വി​ക​ളെ​യും കാ​ണാ​നാ​കും.സാ​യാ​ഹ്ന​സൂ​ര്യ​ന്‍റെ സൗ​ന്ദ​ര്യം നു​ക​ർ​ന്ന് ചാ​വ​ക്കാ​ട് ബീ​ച്ചി​ലേ​ക്ക്. ബാ​ല്യ​കാ​ല സ്മ​ര​ണ​ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ​ട്ടം പ​റ​ത്തി​ക്കൊ​ണ്ട് ബീ​ച്ചി​ലൂ​ടെ​യു​ള്ള ന​ട​ത്തം ന​വ്യ​മാ​യ ഒ​ര​നു​ഭ​വ​മാ​കും.

അ​വി​ടെ​നി​ന്ന് തി​രി​ച്ച് രാ​ത്രി എ​ട്ടി​ന് ചാ​ല​ക്കു​ടി​യി​ൽ എ​ത്തു​ന്ന വി​ധ​മാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ. ഈ ​യാ​ത്ര​യ്ക്ക് 850 രൂ​പ മാ​ത്ര​മാ​ണ് നി​ര​ക്ക്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നു​മാ​യി 0480 2769888, 9497069888 ന​ന്പ​റു​ക​ളി​ൽ വി​ളി​ക്കാം.

Related posts